Latest NewsKeralaIndia

“ബിജെപിക്ക് മാനഹാനി, സഖാവ് പി.ജയരാജൻ ബിജെപിയിലേക്ക് ” എന്ന് ജനം ടിവിയുടെ ലോഗോ ഉപയോഗിച്ചവർക്കെതിരെ ചാനൽ നടപടിക്ക്

സഖാവ് പി ജയരാജൻ ബിജെപിയിലേക്ക് എന്ന തരത്തിൽ ജനം ടിവി ലോഗോ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജനം ടിവി. കൂടാതെ ആ പോസ്റ്ററിന്റെ യഥാർത്ഥ ചിത്രവും ചാനൽ ഷെയർ ചെയ്തിട്ടുണ്ട്. നേരത്തെ ജയരാജൻ ബിജെപിയിലേക്ക് എന്ന തലക്കെട്ടിൽ പല ഗ്രൂപ്പിലും പ്രചരിപ്പിക്കുന്നത് ബിജെപി അനുഭാവികളാണെന്ന തരത്തിൽ പി ജയരാജൻ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു.

“എന്നെ സംബന്ധിച്ച ഒരു വ്യാജവാർത്ത ഇന്നലെ മുതൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടിരുന്നു.എന്നാൽ ആ സമയത്ത് അത് ഞാൻ അവഗണിക്കുകയായിരുന്നു.
എന്നാൽ ഇന്ന് ആർഎസ്എസ് ചാനലായ ജനം ടിവിയുടെ ലോഗോ വെച്ച പോസ്റ്ററുകളാണ് കാണുന്നത്.പ്രചരിപ്പിക്കുന്നതോ സംഘികളും മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളും.
ഇതോടെ ഈ വ്യാജവാർത്ത പ്രചാരണത്തിന് പിന്നിൽ സംഘപരിപാരവും മുസ്ലിം തീവ്രവാദി ഗ്രൂപ്പുകളും ആണെന്ന് വ്യക്തമായിരിക്കുകയാണ്.
ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കും.

പിതൃശൂന്യ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നല്ല കഴിവുള്ളവരാണ് സംഘികൾ.അച്ചടി പത്രങ്ങൾ പ്രസിദ്ധീകരിക്കാത്തതിന്റെ തലേ ദിവസം ഭീകരമായ കൊലപാതകങ്ങളും അക്രമണങ്ങളുമാണ് അവർ നടത്താറുള്ളത്. റിപ്പബ്ലിക് ദിനത്തിൽ സ:കെ വി സുധീഷിനെ വീട്ടിൽ കയറി അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയതും
20 വര്ഷം മുൻപൊരു തിരുവോണ നാളിൽ എന്നെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതും ഈ അവസരത്തിൽ ഓർക്കേണ്ടതാണ്.ഈ തിരുവോണ നാളിൽ തന്നെയാണ് ബിജെപിയിൽ ചേരുന്നുവെന്ന നെറികെട്ട നുണയും സംഘപരിവാരം പ്രചരിപ്പിക്കുന്നത്.

സംഘപരിവാര ശക്തികൾക്കെതിരായി രാഷ്ട്രീയ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗവും സിപിഐഎം പ്രവർത്തകൻ എന്ന നിലയ്ക്ക് പോരാടിയ ആളാണ് ഞാൻ.അത് ഇപ്പോളും തുടർന്ന് കൊണ്ടിരിക്കുകയാണ്.അതിനാൽ തന്നെ ഈ വ്യാജ വാർത്തകൾ ജനങ്ങൾക്കിടയിൽ വിലപ്പോവില്ല.”

എന്നാൽ ഇതിനു ശേഷം ചാനൽ കൊടുത്തിരിക്കുന്ന പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ, സഖാവ് പി.ജയരാജൻ ബിജെപിയിലേക്ക് ‘ എന്ന അടിക്കുറിപ്പോടെ ജനം ടിവിയുടെ ലോഗോയും പേരും ഉപയോഗിച്ച് പ്രചരിപ്പിക്കുന്ന വാർത്ത ജനം ടിവി നൽകിയതല്ല.

2016 ജനുവരി 21 ന് ജനം ടിവിയുടെ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച ഒരു ചിത്രത്തിന്റെ ഭാഗമെടുത്താണ് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്.

ബിജെപിക്ക് മാനഹാനിയുണ്ടാക്കുന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുന്ന അത്തരമൊരു വാർത്ത ജനം ടിവിയുടേതല്ലെന്ന് ഇതിനാൽ അറിയിക്കുന്നു . യഥാർത്ഥ ചിത്രം മുൻപ് പ്രസിദ്ധീകരിച്ചതിന്റെ സ്ക്രീൻ ഷോട്ട് ഇതിനോടൊപ്പം പോസ്റ്റ് ചെയ്യുന്നു.

ജനം ടിവിയുടെ ലോഗോ ഉപയോഗിച്ച് വ്യാജവാർത്ത പ്രചരിപ്പിക്കുന്നതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അറിയിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button