ഹരിപ്പാട് : ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. ദേശീയപാതയിൽ കരുവാറ്റ പവർഹൗസിന് പടിഞ്ഞാറ് വശം പെട്രോൾ പമ്പിന് സമീപത്ത് ഇന്ന് പുലർച്ചെ അഞ്ചിനായിരുന്നു സംഭവം. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശൂരനാട് നടുവിലേമുറി മൻസൂർ മൻസിൽ മൻസൂറും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് പൂർണ്ണമായും കത്തി നശിച്ചത്.
Also read : ഓണാഘോഷത്തിനിടെ ഉണ്ടായ വാക്കുതർക്കം പരിഹരിക്കാൻ എത്തിയ യുവാവ് കുത്തേറ്റ് മരിച്ച കേസില്‍ രണ്ടുപേർ അറസ്റ്റിൽ
ഓണാവധിക്ക് കുടുംബത്തോടപ്പം പാലക്കാടുള്ള ഭാര്യവീട്ടിലേക്ക് പോകവെ കാറിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ വാഹനം നിർത്തി എല്ലാവരെയും പുറത്തിറക്കിയതിനാൽ ൻ ദുരന്തം ഒഴിവായി. ശേഷം ഹരിപ്പാട് നിന്നും കായംകുളത്ത് നിന്നും അഗ്നിശമന സേന എത്തിയാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. അതേസമയം പെട്രോൾ പമ്പിന് സമീപത്ത് നടന്ന അപകടം നാട്ടുകാരെയും വഴിയാത്രക്കാരെയും പരിഭ്രാന്തരാക്കി.
Post Your Comments