Latest NewsIndiaNews

എകെ 47 ഉള്‍പ്പെടെയുള്ള വന്‍ ആയുധശേഖരം കണ്ടെടുത്തു; മൂന്ന് ഭീകരര്‍ അറസ്റ്റില്‍

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വന്‍ ആയുധശേഖരവുമായെത്തിയ ട്രക്ക് പിടിച്ചെടുത്തു. അമൃത്സറില്‍ നിന്നും ലഖാന്‍പുരിലേക്ക് ആയുധങ്ങളുമായി എത്തിയ ട്രക്കാണ് ജമ്മു കശ്മീര്‍ പോലീസ് പിടികൂടിയത്. ജമ്മു കശ്മീരിനും പഞ്ചാബിനും ഇടയിലുള്ള അതിര്‍ത്തിയില്‍ വച്ചാണ് പോലീസ് ട്രക്ക് പിടികൂടിയത്. ട്രക്കിലുണ്ടായിരുന്ന മൂന്ന് ഭീകരരെയും പിടികൂടിയിട്ടുണ്ട്. കശ്മീരില്‍ ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമമാണ് ഇതോടെ പോലീസ് തകര്‍ത്തത്.

ALSO READ: ഗില്‍ഗിത്ത് ബാള്‍ട്ടിസ്ഥാന്‍ ഇന്ത്യയുടേത്; യൂറോപ്യന്‍ കമ്മീഷന്‍ മുന്‍ മേധാവിയുടെ പ്രസ്താവന വീണ്ടും പാകിസ്ഥാന് തലവേദന

ട്രക്കില്‍ നിന്നും ആറ് എകെ 47 തോക്കുകളും പിടി കൂടിയിട്ടുണ്ട്. അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്ത് വരികയാണ്. ട്രക്കിനുള്ളില്‍ ഒളിപ്പിച്ചുവച്ച ആയുധങ്ങളുടെ പൂര്‍ണമായ കണക്കെടുപ്പ് ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. ആയുധങ്ങള്‍ കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് ട്രക്ക് പിടികൂടിയത്.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജമ്മു കശ്മീരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനത്തിന്റെ ഉടമയുടെ പേര് സുഹൈല്‍ ലാതൂ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാഹനത്തിന്റെ ഡ്രൈവര്‍ പുല്‍വാമ സ്വദേശിയായ ജാവേദ് ദര്‍ ആണെന്നും സൂചന ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി.

ALSO READ: കമ്മീഷന്‍ നല്‍കി കേന്ദ്ര ഫണ്ട് കൈക്കലാക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് ആസൂത്രിതമായ നീക്കങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button