Latest NewsIndiaInternational

കശ്മീർ വിഷയം : 60 രാജ്യങ്ങളുടെ പിന്തുണയുണ്ട്, എന്നാൽ ഏതൊക്കെയെന്ന് പേര് പറയില്ലെന്ന് പാകിസ്ഥാന്‍

എന്നാൽ ഈ രാജ്യങ്ങളുടെ പേരുകള്‍ പരസ്യമാക്കില്ലെന്നും പാകിസ്ഥാന്‍ പറയുന്നു

ഇസ്ലാമാബാദ്: ജമ്മു കശ്മീർ വിഷയത്തിൽ തങ്ങൾക്ക് 60 രാജ്യങ്ങളുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട പാകിസ്ഥാൻ. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ (യുഎന്‍എച്ച്‌ആര്‍സി)നടത്തിയ സംയുക്ത പ്രസ്താവനയ്ക്ക് 60 രാജ്യങ്ങളുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നാണ് ഇവരുടെ പക്ഷം. എന്നാൽ ഈ രാജ്യങ്ങളുടെ പേരുകള്‍ പരസ്യമാക്കില്ലെന്നും പാകിസ്ഥാന്‍ പറയുന്നു. ഇതോടെ പാകിസ്ഥാന്റെ അവകാശവാദം സംശയത്തിന്റെ നിഴലിലായി.തങ്ങളെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടിക ഇന്ത്യയ്ക്ക് കൈമാറുമെന്നും ജനീവയില്‍ നടന്ന യുഎന്‍എച്ച്‌ആര്‍സിയില്‍ പങ്കെടുത്ത പാക് സംഘം പറയുന്നു.

എന്നാല്‍ ഇത് സാധ്യമായ കാര്യമല്ലെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ചൊവ്വാഴ്ച യുഎന്‍എച്ച്‌ആര്‍സിയില്‍ നടത്തിയ പ്രസ്താവനയുടെ പൂര്‍ണ്ണമായ രൂപം പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.57 അംഗങ്ങളുള്ള ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷന്‍ (ഒഐസി), പാകിസ്ഥാന്‍, ചൈന എന്നിവയുടെ പിന്തുണ ഉണ്ടെന്നാണ് ഇവരുടെ അവകാശവാദം. അതേസമയം, കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്റെ നീക്കത്തെ ഇന്ത്യ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.

പ്രമേയം മുന്നോട്ടുവയ്ക്കാനുള്ള ഭൂരിപക്ഷം പോലും യുഎന്‍എച്ച്‌ആര്‍സിയില്‍ പാകിസ്ഥാന് ലഭിക്കില്ലെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ഒരു പ്രമേയം കൊണ്ടുവരുന്നതിനോ അടിയന്തര ചര്‍ച്ചയ്‌ക്കോ യുഎന്‍എച്ച്‌ആര്‍സിയില്‍ കേവല ഭൂരിപക്ഷം അനിവാര്യമാണ്.ആഫ്രിക്ക, ഏഷ്യ, യൂറോപ്, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നായി യുഎന്‍എച്ച്‌ആര്‍സിയില്‍ 47 അംഗങ്ങളാണുള്ളത്. കശ്മീര്‍ വീഷയത്തില്‍ ഇവരുടെ പിന്തുണ ഉറപ്പാക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ നടത്തിയെന്നാണ് സൂചന.

യുഎന്‍എച്ച്‌ആര്‍സിയില്‍ പങ്കെടുത്തവരില്‍ ചൈനയും പാകിസ്താനും മാത്രമാണ് അവരുടെ പ്രസ്താവനയില്‍ കശ്മീര്‍ വിഷയം പരാമര്‍ശിച്ചതെന്നും മറ്റു രാജ്യങ്ങള്‍ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും അത് ഇന്ത്യയുടെ നിലപാടിനുള്ള അംഗീകാരമാണെന്നുമാണ് വിലയിരുത്തല്‍. എന്നാല്‍ ഒഐസി അംഗമായ ഇന്തോനീഷ്യയെ പോലെ ഏതാനും രാജ്യങ്ങളുടെ പ്രതിനിധികള്‍ ഇന്ത്യന്‍ പ്രതിനിധിയുമായി നടത്തിയ ചര്‍ച്ചയില്‍ പാകിസ്ഥാന്‍ നീക്കത്തില്‍ നിന്ന് വിട്ടുനിന്നതായി വ്യക്തമാക്കിയിരുന്നു.പാകിസ്ഥാന്‍ ഈ രാജ്യങ്ങളെ രഹസ്യമായി സമീപിച്ചിരിക്കാം.

ഇന്ത്യൻ സൈന്യവും ചൈനീസ് ആർമിയും ലഡാക്ക് അതിർത്തിയിൽ ഏറ്റുമുട്ടലിന്റെ വക്കിൽ നേർക്ക്‌ നേർ

എന്നാല്‍ അവര്‍ പരസ്യമായി ഈ വിഷയത്തില്‍ ഒന്നും പറയില്ല.-ഒരു നയതന്ത്ര പ്രതിനിധി ചൂണ്ടിക്കാട്ടി.ജമ്മു കശ്മീരില്‍ മനുഷ്യത്വരഹിതമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുകയാണെന്നുമാണ് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി യുഎന്‍എച്ച്‌ആര്‍സിയില്‍ തന്റെ പ്രസംഗത്തില്‍ ഉന്നയിച്ചത്.

കശ്മീരി ജനതയുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ലോക സമൂഹം ഇടപെടണമെന്നും ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്നും വാര്‍ത്താവിനിമയ ബന്ധങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും സൈന്യത്തിന്റെ ഇടപെടല്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും മനുഷ്യാവകാശ സംഘടനകളെയും വിദേശമാധ്യമങ്ങളെയും കശ്മീരില്‍ പ്രവേശിപ്പിക്കണമെന്നും മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച്‌ പഠിക്കാന്‍ യു.എന്‍ കമ്മീഷനെ നിയോഗിക്കണമെന്നുമാണ് പാകിസ്ഥാന്റെ ആവശ്യം.

പ്രധാനമന്ത്രി മോദിക്ക് ലഭിച്ച 2700 സമ്മാനങ്ങൾ വിൽപ്പനയ്ക്ക് : കിട്ടുന്ന തുക ഈ പദ്ധതിക്ക്

യു.എന്‍ രക്ഷാ സമിതിയില്‍ പ്രമേയം കൊണ്ടുവരണമെന്നും അതുവഴി ജമ്മു കശ്മീര്‍ തര്‍ക്കത്തില്‍ സമാധാനപരമായ പരിഹാരം ഉണ്ടാകണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെടുന്നു. അതേസമയം, പാകിസ്ഥാന്റെ സംയുക്ത പ്രസ്താവനയെ കുറിച്ച്‌ ഇന്ത്യന്‍ പ്രതിനിധി യുഎന്‍എച്ച്‌ആര്‍സിയില്‍ ഒന്നും പ്രതികരിച്ചില്ല. എന്നാല്‍, കശ്മീര്‍ വിഷയം പാകിസ്ഥാന്‍ ജിഹാദും അതിര്‍ത്തി കടന്നുള്ള ഭീകരവാദവും പ്രോത്‌സാഹിപ്പിക്കാന്‍ ഉപയോഗിക്കുകയാണെന്ന് ഇന്ത്യയുടെ പ്രതിനിധി സംഘം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button