കൊച്ചി : മരടിലെ ഫ്‌ളാറ്റ് ഒഴിയുന്നതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് കെമാല്‍ പാഷ. ഫ്‌ളാറ്റ് ഒഴിഞ്ഞു പോകുന്നവരുടെ നഷ്ടം സര്‍ക്കാര്‍ നികത്തണമെന്ന് ജസ്റ്റിസ് ബി.കെമാല്‍പാഷ. വിഷയത്തില്‍ നഗരസഭയ്ക്ക് കൈകഴുകാനാകില്ല. അനുമതി നല്‍കിയവര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും കെമാല്‍പാഷ പറഞ്ഞു. സുപ്രീം കോടതി വിധിയുടെ പ്രത്യാഘാതം തടയാന്‍ സര്‍ക്കാരിനു പലതും ചെയ്യാനാകും.
അതേസമയം കൊച്ചി മരടില്‍ തീരദേശ പരിപാലനനിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കാനുള്ള വിധിക്കെതിരെ ഫ്‌ളാറ്റ് ഉടമകള്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കി. ഗോള്‍ഡന്‍ കായലോരം റസിഡന്‍സ് അസോസിയേഷന്‍ ആണ് ഹര്‍ജി നല്‍കിയത്. പൊളിക്കാനുള്ള നടപടികളില്‍ പ്രതിഷേധിച്ച് മരട് നഗരസഭാ കാര്യാലയത്തിന് മുന്നില്‍ ഫ്‌ലാറ്റ് ഉടമകള്‍ തിരുവോണ നാളില്‍ നിരാഹാരസമരമിരുന്നു. ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് നഗരസഭ സര്‍ക്കാരിനു കൈമാറി.
അഞ്ച് ദിവസമാണ് ഫ്‌ളാറ്റ് വിട്ടൊഴിയാന്‍ ഉടമകള്‍ക്ക് നഗരസഭ അനുവദിച്ചിരിക്കുന്ന സമയം. തീരദേശനിയമം ലംഘിച്ച് പണിത ഫ്‌ലാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ സുപ്രീംകോടതി സ്വരം കടുപ്പിച്ചതോടെയാണ് നഗരസഭ കഴിഞ്ഞ രണ്ട് ദിവസമായി നടപടികള്‍ വേഗത്തിലാക്കിയത്.
Post Your Comments