കോഴിക്കോട്: കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശ്രീനിവാസ റാവുവിനെ പരസ്യമായി ശാസിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്. എയര്‍പോര്‍ട്ടിലെ വിഷയവുമായി ബന്ധപ്പെട്ട് നിവേദനം നല്‍കാനെത്തിയ സംഘത്തോടൊപ്പം എത്തിയതിനെ തുടർന്നാണ് എയർപോർട്ട് ഡയറക്ടറെ അദ്ദേഹം ശാസിച്ചത്. ഔദ്യോഗികമായി അറിയിക്കാതെ കാണാനെത്തിയത് എന്തിനാണെന്നും എയര്‍പോര്‍ട്ടിലെ വിഷയം താന്‍ അവിടെ എത്തിയപ്പോള്‍ ഡയറക്ടര്‍ക്ക് പറയാമായിരുന്നില്ലേ എന്നും മന്ത്രി ചോദിക്കുകയുണ്ടായി.
അതേസമയം മന്ത്രി വിമാനത്താവളത്തിലെത്തുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നായിരുന്നു ശ്രീനിവാസ റാവുവിന്റെ പ്രതികരണം. താന്‍ എത്തുന്ന വിവരം എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിഞ്ഞില്ലെങ്കില്‍ അത് ഭരണപരമായ വീഴ്ചയാണെന്ന് മുരളീധരന് കുറ്റപ്പെടുത്തി.
Post Your Comments