കൊളംബൊ: പാകിസ്ഥാനില്‍ വച്ച് നടക്കുന്ന പര്യടനത്തില്‍ നിന്ന് ശ്രീലങ്കന്‍ താരങ്ങള്‍ പിന്മാറിയതിന്റെ കാരണം ഇന്ത്യയാണെന്ന ആരോപണവുമായി പാകിസ്ഥാൻ. എന്നാല്‍ പാകിസ്ഥാന്റെ ആരോപണത്തെ നിഷേധിച്ച് കൊണ്ട് ശ്രീലങ്ക രംഗത്തെത്തി. പാകിസ്ഥാനിലേക്ക് ഇല്ലെന്ന് തീരുമാനിച്ചത് ജീവനില്‍ കൊതിയുള്ളതിനാലാണെന്നു ശ്രീലങ്ക പറഞ്ഞു. ശ്രീലങ്കന്‍ കളിക്കാരുടെ തീരുമാനത്തിന് പിന്നില്‍ ഇന്ത്യയുടെ സ്വാധീനമാണെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്.
2009 ല്‍ താരങ്ങള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തിന്റെ ഓര്‍മ്മയില്‍ നിന്ന് അവര്‍ ഇനിയും മോചിതരായിട്ടില്ല. ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ വരാന്‍ വിസമ്മതിച്ചത് ഭയം മൂലമാണെന്നും ശ്രീലങ്കന്‍ കായിക മന്ത്രി ഹരിന്‍ ഫെര്‍ണാന്റോ. ശക്തമായ ഒരു ടീം തന്നെയാണ് ഞങ്ങളുടേത്. പാകിസ്താനെ അവരുടെ നാട്ടില്‍വച്ചു തന്നെ തോല്‍പിക്കാനാവുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്ന് ഫെര്‍ണാണ്ടോ കൂട്ടിച്ചേര്‍ത്തു. സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി ടി20 നായകന്‍ ലസിത് മലിംഗ, മുന്‍ നായകരായ ഏയ്ഞ്ചലോ മാത്യൂസ്, ദിനേഷ് ചാണ്ഡിമല്‍, സുരംഗ ലക്മല്‍, ദിമുത് കരുണരത്‌നെ, തിസര പെരേര, അകില ധനഞ്ജയ, ധനഞ്ജയ ഡി സില്‍വ, കുശാല്‍ പെരേര, നിരോഷന്‍ ഡിക്ക്‌വെല്ല എന്നിവരാണ് പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് വിട്ടുനിന്നത്.
2009ലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചില കളിക്കാര്‍ കളിക്കാനില്ലെന്ന് തീരുമാനിക്കുകയായിരുന്നെന്നും ശ്രീലങ്കന്‍ കായികവകുപ്പ് മന്ത്രി ഹാരിന്‍ ഫെര്‍ണാണ്ടോ പറഞ്ഞു. ശ്രീലങ്കന്‍ താരങ്ങളുടെ ഐ.പി.എല്‍. കരാര്‍ റദ്ദാക്കുമെന്ന് ഇന്ത്യ ഭീഷണിപ്പെടുത്തിയെന്നും അതുകൊണ്ടാണ് അവര്‍ പര്യടനത്തില്‍ നിന്ന് പിന്മാറിയതെന്ന് പാകിസ്ഥാന്‍ ശാസ്ത്രസാങ്കേതിക മന്ത്രി ഫവാദ് ഹുസൈനാണ് ആരോപിച്ചിരുന്നു. സെപ്റ്റംബര്‍ 27 മുതലാണ് പാകിസ്ഥാനിലെ കറാച്ചിയല്‍ പരമ്പര ആരംഭിക്കുന്നത്.
Post Your Comments