തൃശ്ശൂര്‍: ഒരുപരിചയവുമില്ലാത്ത സ്ഥലത്ത് 13കാരിയെ തനിച്ച് ബസ് ജീവനക്കാര്‍ ഇറക്കിവിട്ട സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ രോഷം അണപൊട്ടുന്നു. സംഭവത്തില്‍ സ്വകാര്യ ബസിനെതിരെ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. തൃശൂര്‍ ജില്ലാ പോലീസ് മേധാവിയും ആര്‍ടിഒയും അന്വേഷണം നടത്തി മൂന്നാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവിട്ടു. റിപ്പോര്‍ട്ടുകള്‍ കിട്ടിയശേഷം തൃശൂരില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
Read Also : ആരാധനാലയത്തിലെ തിക്കിലും തിരക്കിലുംപ്പെട്ട് 31 മരണം : നിരവധിപേരുടെ നില ഗുരുതരം
മൈത്രി എന്ന സ്വകാര്യ ബസാണ് പെണ്‍കുട്ടിയോട് ക്രൂരമായി പെരുമാറിയത്. ഇടപ്പള്ളിയില്‍ നിന്നും കോട്ടയ്ക്കലിലേക്ക് യാത്ര ചെയ്യുകയായിരുന്നു രണ്ട് മക്കളും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം. ഗുരുവായൂരില്‍ എത്തിയപ്പോള്‍ മാതാപിതാക്കള്‍ കൈക്കുഞ്ഞുമായി ശുചിമുറിയിലേക്ക് പോയി. മൂത്ത മകളെ സീറ്റിലിരുത്തിയിട്ടായിരുന്നു ഇത്.
യാത്രക്കാര്‍ മടങ്ങിയെത്തും മുമ്പ് ബസ് യാത്ര തിരിച്ചു. പെണ്‍കുട്ടി ഒറ്റയ്ക്കാണെന്ന് കണ്ടക്ടര്‍ അറിഞ്ഞത് കിലോമീറ്ററുകള്‍ കഴിഞ്ഞപ്പോഴാണ്. വിവരം അറിഞ്ഞയുടനെ കണ്ടക്ടര്‍ പെണ്‍കുട്ടിയെ ഒറ്റയ്ക്ക് റോഡില്‍ ഇറക്കിവിടുകയായിരുന്നു.
Post Your Comments