ചേര്‍പ്പ്: ആറാട്ടുപുഴ വലിയകോളനിയില്‍ അമിതമായി മദ്യപിച്ച സുഹൃത്തുക്കളില്‍ ഒരാള്‍ മരിച്ചു. രണ്ടുപേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറാട്ടുപുഴ കരോട്ടുമുറി മുടപ്പിലായി സുകുമാരന്‍ (64) ആണ് മരിച്ചത്. ഒപ്പമുണ്ടായ കൈലാത്ത് ജയന്‍, മാങ്ങാറി വീട്ടില്‍ പീതാംബരന്‍, മൈമ്പിള്ളി അര്‍ജുനന്‍ എന്നിവരെ ആദ്യം തൃശ്ശൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പീതാംബരന്‍, അര്‍ജുനന്‍ എന്നിവരെ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കി.
ഇവരുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. താലൂക്ക് ആശുപത്രിയിലുണ്ടായിരുന്ന ജയനെ പിന്നീട് കാണാതായെന്നും പോലീസ് പറഞ്ഞു. ‘ജയന്റെ വീട്ടിലാണ് ഇവര്‍ മദ്യപിച്ചിരുന്നത്. രാവിലെ മുതല്‍ മദ്യപിച്ചിരിക്കുന്നതിനിടെ വൈകീട്ട് നാലുമണിയോടെ സുകുമാരന്‍ മരിച്ചു. ചേര്‍പ്പ് പോലീസ്, ചേര്‍പ്പ് എക്സൈസ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വില കുറഞ്ഞ രണ്ട് കുപ്പി മദ്യവും അഞ്ച് കുപ്പി ബിയറുമാണ് ഇവര്‍ കഴിച്ചത്. വല്ലച്ചിറയിലെ ബിവറേജസ് ഔട്ട്‌ലെറ്റില്‍നിന്നാണ് വാങ്ങിയത്. രോഗിയായ സുകുമാരന്‍ അമിതമായി മദ്യപിച്ചതാണ് കാരണമെന്ന് കരുതുന്നു.’ ഇതാണ് പോലീസ് പറയുന്നത്.
Post Your Comments