KeralaNattuvarthaLatest NewsNews

ഓണാഘോഷത്തിനിടെ വാക്കുതർക്കം : പരിഹരിക്കാൻ എത്തിയ യുവാവ് കുത്തേറ്റ് മരിച്ചു.

കൊല്ലം:ഓണാഘോഷത്തിനിടെയുണ്ടായ വാക്ക് തർക്കം പരിഹരിക്കാൻ എത്തിയ യുവാവ് കുത്തേറ്റ് മരിച്ചു. കരുനാഗപ്പള്ളി സ്വദേശി സുജിത് ആണ് മരിച്ചത്. കൊല്ലം ഓച്ചിറയിൽ ഓ കഴിഞ്ഞ രാത്രിയിലാണ് സംഭവം. ഓച്ചിറ കഴുവേലി മുക്കിന് സമീപം ചിലർ രാത്രിയിൽ പടക്കം പൊട്ടിച്ചത് സമീപവാസികൾക്ക് ബുദ്ധിമുട്ടായതോടെ വാക്കുതർക്കം ഉണ്ടായി. ഇത് പരിഹരിക്കാനായി  എത്തി. ഇതിനിടെ സുജിത്തിന്റെ നെഞ്ചിൽ ഒരാൾ കത്തി കൊണ്ട് കുത്തുകയായിരുന്നു.

Also read : ഊഞ്ഞാലില്‍ കുരുങ്ങി ദുരൂഹസാഹചര്യത്തില്‍ മരിച്ച എട്ട് വയസുകാരി ബലാത്സംഗത്തിനിരയായി : തെളിവുകള്‍ നല്‍കുന്ന സൂചന ഇങ്ങനെ

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കണ്ടാൽ അറിയാവുന്നവർക്ക് എതിരെ പോലീസ് കേസ് എടുത്തു. കൊലപാതകത്തെ തുടർന്ന് മത സ്പർധ വളർത്തുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കരുനാഗപ്പള്ളി എസിപി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button