ഫുജൈറ : സ്‌പോണ്‍സറുടെ വീടിന് തീയിട്ട യുവതിയ്ക്ക് ഏഴ് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ച് ഫുജൈറ കോടതി. സ്‌പോണ്‍സറുടെ വീട്ടിലെ അലമാരയ്ക്കുള്ളിലെ വസ്ത്രങ്ങളില്‍ പെട്ടെന്ന് കത്തുപിടിയ്ക്കുന്ന ദ്രാവകം ഒഴിച്ച് ലൈറ്റര്‍ ഉപയോഗിച്ച് വേലക്കാരിയായ യുവതി കത്തിയ്ക്കുകയായിരുന്നു. തീപിടിത്തത്തില്‍ വീട് ഏതാണ്ട് കത്തിനശിച്ചു. തീപിടിത്തത്തെ കുറിച്ച് ആരോ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫുജൈറ പൊലീസും ഫയര്‍ ഫോഴ്‌സും
സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി.
Read Also : ഡ്രൈവര്‍മാര്‍ക്ക് ഡ്രസ് കോഡ് നടപ്പിലാക്കി : പാന്റ്സ്, ഷര്‍ട്ട്, കൂടെ ഷൂസും
തുടര്‍ന്ന് പൊലീസ് വീട്ടുവേലക്കാരിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് തീപിടുത്തത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് പൊലീസ് പ്രോസിക്യൂഷനു മുന്നില്‍ യുവതിയെ ഹാജരാക്കി.
യുവതി ചെയ്തത് വളരെ ക്രൂരമായ കൃത്യമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. തീപിടിത്തത്തില്‍ ആളുകള്‍ക്ക് മരണം സംഭവിച്ചില്ലെങ്കിലും സ്‌പോണ്‍സര്‍ക്ക് വലിയ ഭീമമായ നഷ്ടം വന്നു. വീട് കത്തിനശിച്ചു. അതിനാല്‍ ചെയ്ത കുറ്റത്തില്‍ നിന്നും യുവതിയ്ക്ക് പിന്‍മാറാനാകില്ലെന്നു കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് വേലക്കാരിയെ യുവതിയ്ക്ക് ഏഴ് വര്‍ത്തെ ജയില്‍ ശിക്ഷയ്ക്ക് കോടതി വിധിച്ചത്
Post Your Comments