Latest NewsIndiaNews

ഗതാഗത നിയമലംഘനത്തെ തുടര്‍ന്നുള്ള പിഴ സംബന്ധിച്ച് കേന്ദ്രത്തിന്റെ പുതിയ തീരുമാനം

ന്യൂഡല്‍ഹി : ഗതാഗത നിയമലംഘനത്തെ തുടര്‍ന്നുള്ള പിഴ സംബന്ധിച്ച് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. വാഹനങ്ങള്‍ക്കുള്ള പിഴ ആവശ്യമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് പുനര്‍നിശ്ചയിക്കാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. പിഴ തുക ഭീമമായി വര്‍ധിപ്പിച്ച പുതുക്കിയ നിരക്കിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധങ്ങളുണ്ടായിരുന്നു.

Read Also : കാന്‍സര്‍ ഇല്ലാതിരുന്നിട്ടും കീമോയ്ക്ക് വിധേയയായ രജനി സര്‍ക്കാറിനെതിരെ നടത്തിവന്ന സമരത്തെ കുറിച്ച് നിലപാട് വ്യക്തമാക്കുന്നു

അതേസമയം, ഗുജറാത്ത് സര്‍ക്കാര്‍ വാഹനങ്ങള്‍ക്കുള്ള പിഴ നിരക്ക് കുറച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. പിഴ ഉയര്‍ത്തിയതിന് ശേഷം നിയമലംഘനങ്ങള്‍ കുറഞ്ഞതായി നിതിന്‍ ഗഡ്കരി പറഞ്ഞു.

പിഴ വര്‍ധിപ്പിച്ച് സര്‍ക്കാര്‍ വരുമാനം കൂട്ടാന്‍ കേന്ദ്രസര്‍ക്കാരിന് ഉദ്ദേശമില്ല. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുകയാണ് പ്രധാനമെന്നും ഗഡ്കരി പറഞ്ഞു.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്ന് മുതലാണ് ഗതാഗതനിയമ നിയമം സംബന്ധിച്ചുള്ള സംസ്ഥാനങ്ങള്‍ക്കുള്ള നിയമം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തത് . ഈ പുതുക്കിയ നിയമപ്രകാരം ആദ്യത്തെക്കാളും ഇരട്ടിയിലധികമായാണ് പിഴത്തുക ഈടാക്കിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button