Life Style

ദിവസവും ഓട്ട്സ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ ഇവയാണ്

എളുപ്പത്തില്‍ തയ്യാറാക്കാമെന്നത് കൊണ്ട് തന്നെ ഇന്ന് പലരും ബ്രേക്ക്ഫാസ്റ്റായി ഓട്ട്സ് പതിവാക്കിയിട്ടുള്ളവരാണ്. എന്നാല്‍ മറ്റ് ചിലര്‍ക്ക് ഓട്ട്സിനോട് വലിയ പഥ്യവുമില്ല. എങ്കിലും ഓട്ട്സിനുള്ള എണ്ണമറ്റ ആരോഗ്യഗുണങ്ങളെക്കുറിച്ച് പലയിടങ്ങളിലും വച്ച് നമ്മള്‍ കേട്ടിട്ടുണ്ടാകും

എളുപ്പത്തില്‍ തയ്യാറാക്കാമെന്നത് കൊണ്ട് തന്നെ ഇന്ന് പലരും ബ്രേക്ക്ഫാസ്റ്റായി ഓട്ട്സ് പതിവാക്കിയിട്ടുള്ളവരാണ്. എന്നാല്‍ മറ്റ് ചിലര്‍ക്ക് ഓട്ട്സിനോട് വലിയ പഥ്യവുമില്ല. എങ്കിലും ഓട്ട്സിനുള്ള എണ്ണമറ്റ ആരോഗ്യഗുണങ്ങളെക്കുറിച്ച് പലയിടങ്ങളിലും വച്ച് നമ്മള്‍ കേട്ടിട്ടുണ്ടാകും. അത്തരത്തില്‍ ദിവസവും ഓട്ട്സ് കഴിക്കുന്നത് കൊണ്ടുള്ള അഞ്ച് ഗുണങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.

ഒന്ന്…

ഓട്ട്സ്, ധാരാളം ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണ്. ഇവ ഹൃദയസംബന്ധമായ അസുഖങ്ങളില്‍ നിന്ന് നമ്മെ സുരക്ഷിതരാക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാക്കാനും, പ്രമേഹം ചെറുക്കാനുമെല്ലാം സഹായകമാണ്.

രണ്ട്…

ആവശ്യത്തിന് പോഷകങ്ങള്‍ ലഭിച്ചില്ലെങ്കില്‍ ക്രമേണ അത് നമ്മെ പല അസുഖങ്ങളിലേക്കുമെത്തിക്കാറുണ്ട്. ഓരോ ദിവസവും നമ്മുടെ ശരീരത്തിലേക്ക് ഭക്ഷണത്തിലൂടെ പ്രോട്ടീന്‍ എത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ പരിപൂര്‍ണ്ണമായും ആശ്രയിക്കാനാകുന്ന ഒന്നാണ് ഓട്ട്സ്. പേശികളുടെ ബലത്തിനും വളരെയധികം ഉപകാരപ്രദമാണ് ഓട്ട്സ്.

മൂന്ന്…

ഓട്ട്സിലടങ്ങിയിരിക്കുന്ന ലൈനോളിക് ആസിഡ്, സോല്യുബിള്‍ ഫൈബര്‍ എന്നിവ ധമനികളില്‍ അടിഞ്ഞിരിക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യാന്‍ സഹായിക്കും. അതുവഴി മോശം കൊഴുപ്പിന്റെ അളവ് വളരെയധികം കുറയ്ക്കാനാകും. ഇത് ഹൃദയസ്തംഭനം, പക്ഷാഘാതം എന്നിങ്ങനെയുള്ള അസുഖങ്ങളുടെ സാധ്യതയും കുറയ്ക്കും.

നാല്…

ചര്‍മ്മം ഭംഗിയായിരിക്കാനും ഓട്ട്സ് വളരെയധികം സഹായിക്കും. ധാരാളം ഫൈബറും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നതിനാലാണിത്. അതുപോലെ തൊലിപ്പുറത്തുണ്ടാകുന്ന ചൊറിച്ചില്‍ അസ്വസ്ഥത എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും ഒരു പരിധി വരെ ഓട്ട്സിനാകും.

അഞ്ച്…

വണ്ണം കുറയ്ക്കാന്‍ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം കൃത്യമായി പിന്തുടരുന്നവരാണെങ്കില്‍ അവര്‍ തീര്‍ച്ചയായും കഴിച്ചിരിക്കേണ്ട ഒന്നാണ് ഓട്ട്സ്. അത്രമാത്രം ഇക്കാര്യത്തില്‍ ഓട്ട്സ് ഗുണം ചെയ്യും. കുറഞ്ഞ കലോറിയാണെന്നത് മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താനും ഓട്ട്സിനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button