Latest NewsIndiaNews

അ​മി​ത വേ​ഗ​ത​യി​ല്‍ പോ​യ​തി​ന് ട്രാ​ഫി​ക് പോ​ലീ​സ് ത​ന്നെ​യും പി​ടി​കൂ​ടി; പുതുക്കിയ പി​ഴ​യാ​ണ് താ​നും അ​ട​ച്ച​തെ​ന്ന് നിതിൻ ഗഡ്‌കരി

ന്യൂ​ഡ​ല്‍​ഹി: താ​നും അ​മി​ത വേ​ഗ​ത​യ്ക്ക് പി​ഴ അ​ട​ച്ചി​ട്ടു​ണ്ടെ​ന്ന് വ്യക്തമാക്കി കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി. ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​ന് വ​ന്‍ തു​ക പി​ഴ​യി​ടാ​ക്കു​ന്ന​തി​നെ​തി​രെ വി​മ​ര്‍​ശ​ന​മു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തി അദ്ദേഹം രംഗത്തെത്തിയത്. മും​ബൈ​യി​ലെ ബാ​ന്ദ്ര-​വോ​ര്‍​ളി പാ​ത​യി​ലൂ​ടെ അ​മി​ത വേ​ഗ​ത​യി​ല്‍ പോ​യ​തി​ന് ട്രാ​ഫി​ക് പോ​ലീ​സ് ത​ന്നെ​യും പി​ടി​കൂ​ടിയെന്നും പുതുക്കിയ നി​യ​മ​മ​നു​സ​രി​ച്ചു​ള്ള പി​ഴ​യാ​ണ് താ​നും അ​ട​ച്ച​തെന്നും മന്ത്രി കൂട്ടിച്ചേർത്തു. മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ നൂ​റ് ദി​ന​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂ​റ് ദി​വ​സ​ത്തെ മോ​ദി സ​ര്‍​ക്കാ​റി​ന്‍റെ നേ​ട്ട​ങ്ങ​ള്‍ മ​ഹ​ത്ത​ര​മാ​ണെ​ന്നും മു​ത്ത​ലാ​ഖ് നി​രോ​ധി​ച്ച​തും കാ​ഷ്മീ​രി​ല്‍ 370-ാം വ​കു​പ്പ് റ​ദ്ദാ​ക്കി​യ​തും ച​രി​ത്ര നേ​ട്ട​മാ​ണെ​ന്നും ഗ​ഡ്ക​രി പറയുകയുണ്ടായി.

Read also: പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തോ​ട് മോ​ഹ​മി​ല്ലെ​ന്ന് നി​തി​ന്‍ ഗ​ഡ്ക​രി

shortlink

Related Articles

Post Your Comments

Related Articles


Back to top button