KeralaLatest NewsNews

ആറ് വര്‍ഷം മുന്‍പ് നടന്ന കൊലപാതക കേസിലെ പ്രതി പിടിയില്‍

കൊല്ലം: ആറ് വര്‍ഷം മുന്‍പ് നടന്ന കൊലപാതക കേസിലെ പ്രതി പിടിയില്‍. ഇതര സംസ്ഥാന തൊഴിലാളിയാണ് ആറ് വര്‍ഷത്തിന് ശേഷം സിക്കിമില്‍ വച്ച് പിടിയിലായത്. ശാസ്താംകോട്ട കാവേരി ക്രഷര്‍ യൂണിറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ ശൂരനാട് ആയിക്കുന്നം ശിവന്‍കുട്ടി നായരെ കൊലപ്പെടുത്തി പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസിലെ പ്രതി രാജു സര്‍ക്കാര്‍ ആണ് പിടിയിലായത്.

Read Also ; ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് നേര്‍ച്ച വഴിപാട്

കേബിള്‍ വയര്‍ ഉപയോഗിച്ച് കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി 15000 രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്തിരുന്നു. 2013 മേയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നഷ്ടപ്പെട്ട മൊബൈല്‍ ഫോണിന്റെ വിവരങ്ങള്‍ ശേഖരിച്ചതില്‍ പശ്ചിമബംഗാള്‍ കേന്ദ്രീകരിച്ച് പ്രതിയുടെ സാന്നിധ്യം തിരിച്ചറിയുകയും അവിടെയെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൊല്ലം റൂറല്‍ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button