Latest NewsIndia

തബ്രിസ് അന്‍സാരിയുടേത്, ആൾക്കൂട്ട കൊലപാതകമല്ല : പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ ആരോപണത്തിൽ തബ്രിസ് അന്‍സാരിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത് ഇത് ആൾക്കൂട്ടക്കൊലപാതകം അല്ല എന്നാണ്. മരണകാരണം ഹൃദയ സ്തംഭനമാണെന്നാണ് റിപ്പോർട്ട്. പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം ഹൃദയസ്തംഭനമാണെന്നതിനാല്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്താനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി. കേസിലെ 12ാം പ്രതിയെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.അന്‍സാരിയുടെ മൃതദേഹം രണ്ട് തവണ പോസ്റ്റ്മോര്‍ട്ടം നടത്തിയെന്നും രണ്ട് റിപ്പോര്‍ട്ടിലും ഒരേകാര്യമാണ് പറയുന്നതെന്നും സീനിയല്‍ പൊലീസ് ഓഫിസര്‍ എസ്.കാര്‍ത്തിക് പറഞ്ഞു.ഇക്കഴിഞ്ഞ ജൂണ്‍18നാണ് 24കാനായ തബ്രിസ് അന്‍സാരിക്ക് ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റത്. സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേയ്ക്കു പോകുകയായിരുന്ന തബ്രിസിനെ ഒരു സംഘം തടഞ്ഞുനിറുത്തുകയും മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചെന്നാരോപിച്ച്‌ മണിക്കൂറുകളോളം മര്‍ദ്ദിക്കുകയായിരുന്നു.

ഇവര്‍ ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം ഇയാളെ ഇവർ പൊലീസിന് കൈമാറിയിരുന്നു. എന്നാൽ പോലീസ് കസ്റ്റഡിയിൽ വെച്ച് മൂന്നു നാളുകൾക്ക് ശേഷം ഇയാൾക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടാകുകയും ഇയാളെ ആശുപത്രിയിലാക്കുകയുമായിരുന്നു. ഇവിടെവെച്ചാണ് ഇയാൾക്ക് മരണം സംഭവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button