Latest NewsNewsIndiaInternational

ജമ്മു കശ്മീർ : ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ പാകിസ്ഥാന് ശക്തമായ മറുപടി നൽകി ഇന്ത്യ

ജനീവ: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ ജമ്മു കാശ്മീർ വിഷയം ഉന്നയിച്ച പാകിസ്താന് ശക്തമായ മറുപടി നൽകി ഇന്ത്യ . പാകിസ്ഥാൻ ഭീകരരെ സംരക്ഷിക്കുന്ന രാജ്യമാണ്. അതിനാൽ മനുഷ്യാവകാശത്തെ കുറിച്ച് പറയാൻ അവകാശമില്ല. ഇന്ത്യ എടുത്തത് പാർലമെന്റിന്റെ അധികാര പരിധിയിലുള്ള തീരുമാനം. ജമ്മു കശ്മീരിലെ ജനങ്ങൾക്കാകെ അവകാശങ്ങൾ ഉറപ്പാക്കാനായി. ഒരു രാജ്യത്തിനും ഇന്ത്യയിലെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ അവകാശമില്ലെന്നും . ഭീകരവാദത്തിനെതിരെ ലോകം മൗനം പാലിക്കരുതെന്നും ഇന്ത്യ മറുപടി നൽകി.

തീർത്തും വ്യാജവും അടിസ്ഥാനരഹിതവുമായ കള്ളക്കഥകൾ മെനയുകയാണ് പാകിസ്ഥാൻ.കശ്മീരിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ താൽക്കാലികം മാത്രമാണെന്നും ഇവിടെ തെരഞ്ഞെടുപ്പ് അടക്കമുള്ള പ്രക്രിയകൾ വീണ്ടും തുടങ്ങാനിരിക്കുകയാണെന്നും ഇന്ത്യ നിലപാട് വ്യക്തമാക്കി.

വിദേശകാര്യമന്ത്രാലയത്തിലെ കിഴക്കൻ ഏഷ്യയുടെ ചുമതലയുള്ള സെക്രട്ടറി വിജയ് ഠാക്കൂർ സിംഗും പാകിസ്ഥാൻ പുറത്താക്കിയ ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരി എന്നിവർ ഉൾപ്പെടുന്ന ഉന്നതതല സംഘമാണ് യുഎൻ മനുഷ്യാവകാശകൗൺസിലിൽ പങ്കെടുത്തത്. ഇന്ത്യക്ക് വേണ്ടി വിജയ് ഠാക്കൂർ സിംഗാണ് കൗൺസിലിൽ പ്രസ്താവന നടത്തിയത്.

Also read : രാജ്യത്ത് ആക്രമണ നീക്കം : പാകിസ്ഥാനില്‍ രഹസ്യയോഗങ്ങള്‍ : ലക്ഷ്യം സൈന്യത്തിന്റെ തന്ത്രപരമായ സ്ഥലങ്ങളില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button