തോടില്‍ നിന്നും പൊളിച്ചെടുത്താല്‍ തലച്ചോറിന്റെ രൂപത്തിലുള്ള ഒരു നട്ട്‌സ്. പക്ഷേ അത് തലച്ചോറിന്റെ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഏറെ ഉത്തമമാണ്. വാള്‍നട്ട് കഴിക്കുന്നതുകൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ട്. വിശപ്പ് നിയന്ത്രിക്കാനും മലാശയ അര്‍ബുദം നിയന്ത്രിക്കാനും വാള്‍നട്ട് സഹായിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. മാത്രമല്ല ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്. പ്രയാധിക്യം തടയാനും, ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാക്കാനും, തലമുടിയുടെ വളര്‍ച്ചയ്ക്കുമെല്ലാം വാള്‍നട്ട്‌സ് മികച്ചതാണ്.
ദിവസവും ഒരു പിടി വാള്‍നട്ട് കഴിക്കുന്നത് ശരീരത്തിലെ മെറ്റബോളിസം കൂട്ടാന്‍ സഹായിക്കുമെന്ന് പഠനം. ജേണല്‍ ന്യൂട്രീഷന്‍ റിസേര്‍ച്ച് ആന്റ് പ്രാക്ടീസില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. 119 പേരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കാനും ഏറ്റവും നല്ലതാണ് വാള്‍നട്ട്. മെറ്റബോളിസം കൂട്ടാന്‍ മാത്രമല്ല ഡിപ്രഷന്‍ അകറ്റാനും ഓര്‍മ്മശക്തി കൂട്ടാനും വാള്‍നട്ട് കഴിക്കുന്നത് ഗുണം ചെയ്യുമെന്ന് അടുത്തിടെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.
പ്രമേഹമുള്ളവര്‍ നിര്‍ബന്ധമായും ദിവസവും ഒരു പിടി വാള്‍നട്ട് കഴിക്കണമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ വാള്‍നട്ട് കഴിക്കുന്നത് ഗുണം ചെയ്യും.വാള്‍നട്ട് സ്ഥിരമായി കഴിക്കുന്നവരില്‍ 26 ശതമാനം മാത്രമാണ് ഡിപ്രഷന്‍ വരാനുള്ള സാധ്യത. മറ്റ് നട്‌സുകളെ അപേക്ഷിച്ച് വാള്‍നട്ട് സ്ഥിരമായി കഴിക്കുന്നത് ഊര്‍ജം വര്‍ധിപ്പിക്കുകയും ഹൃദ്രോഗങ്ങള്‍ അകറ്റുകയും ചെയ്യും. വാള്‍നട്ട് 6 മാസം തുടര്‍ച്ചയായി കഴിച്ച ആളുകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് രക്തക്കുഴലുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ത്വരിതപ്പെടുന്നുവെന്നും ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയുന്നുവെന്നും പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.
ALSO READ: നിങ്ങള്‍ക്ക് പ്രമേഹരോഗമുണ്ടോ? എങ്കില്‍ ഈ ഭക്ഷണങ്ങളോട് ‘നോ’ പറയരുതേ…
ദിവസവും അര കപ്പ് അതായത് 58 ഗ്രാം വാള്‍നട്ട് കഴിക്കുന്നത് ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യത്തോടെ നിര്‍ത്തുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇവ കഴിക്കുന്നത് വയറിലെ ബാക്ടീരിയയുടെ എണ്ണം കൂട്ടുന്നു. നല്ല പ്രോബയോട്ടിക് ബാക്ടീരിയകളുടെ എണ്ണം കൂടുന്നത് ദഹനവ്യവസ്ഥയ്ക്ക് ഗുണം ചെയ്യും. വാള്‍നട്ടില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ഇലാസ്തികത കൂട്ടാന്‍ സഹായിക്കുകയും ചെയ്യും. ഈ ആന്റി ഓക്സിഡന്റുകള്‍ കൊളാജന്‍ ഉത്പാദനം ഉയര്‍ത്തുകയും കോശങ്ങളുടെ തകരാര്‍ പരിഹരിക്കുകയും ചെയ്യും. അതുവഴി ചര്‍മ്മത്തിന് നിറം വര്‍ധിക്കുകയും പായം കൂടുന്നതിന്റെ ലക്ഷണങ്ങള്‍ അകലുകയും ചെയ്യും .ദിവസവും വാല്‍നട്ട് കഴിച്ചും വാല്‍നട്ട് എണ്ണ പുരട്ടിയും ചര്‍മ്മത്തിലെ വരകള്‍, പാടുകള്‍ എന്നിവ മാറ്റാന്‍ സഹായിക്കും.
വാല്‍നട്ട് ചര്‍മ്മത്തിന് തിളക്കവും ഭംഗിയും നല്‍കുമ്പോള്‍ വാല്‍നട്ട് എണ്ണ ചര്‍മ്മത്തിനുണ്ടാകുന്ന അണുബാധ ഭേദമാക്കാന്‍ സഹായിക്കും. ഫംഗസുകളെ അകറ്റാനും ചര്‍മ്മത്തിനുണ്ടാകുന്ന വീക്കം ഇല്ലാതാക്കാനുള്ള ഗുണം വാല്‍നട്ട് എണ്ണയ്ക്കുണ്ട്. വളംകടി, പാണ്ട് പോലെ ചര്‍മ്മത്തിലുണ്ടാകുന്ന അണുബാധകള്‍ക്ക് വാല്‍നട്ട് എണ്ണ പരിഹാരം നല്‍കും. ഫംഗസുകളെ ചെറുക്കുന്ന വെളുത്തുള്ളി പോലുള്ള പ്രകൃതിദത്ത ചേരുവകള്‍ ചേര്‍ത്തും ഈ എണ്ണ പുരട്ടുന്നത് അണുബാധ ഭേദമാകുന്നത് വേഗത്തിലാക്കും.
ALSO READ: ശ്രദ്ധിക്കൂ… അമിതമായ മുടി കൊഴിച്ചിലിനു പിന്നില്‍ ഈ കാരണമാകാം
മുടി ഇരുണ്ട് ഇടതൂര്‍ന്ന് വളരാന്‍ വാല്‍നട്ട് സഹായിക്കും. മുടിയുടെ കനവും ബലവും കൂട്ടാന്‍ സഹായിക്കുന്ന ബയോട്ടിന്‍ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. വാല്‍നട്ടിന് പ്രോട്ടീന്റെ ഗുണങ്ങളും ഉള്ളതിനാല്‍ മുടിയുടെ വേരുകള്‍ക്ക് ബലം ഉണ്ടാകാനും ഇവ സഹായിക്കും. വാല്‍നട്ട് എണ്ണ പതിവായി ഉപയോഗിക്കുന്നതിലൂടെ മുടിക്ക് ബലവും ഭംഗിയും ലഭിക്കും.
ശരീര ഭാരം കുറയ്ക്കാന്‍ ഏറ്റവും ഉത്തമമാണ് വാള്‍നട്ടസ്. നല്ല കൊഴുപ്പ്, ഫൈബര്‍, പ്രോട്ടീന്‍ എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇവ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. സ്പെയിനിലെ യൂണിവേഴ്സിറ്റി ഓഫ് നെവാറ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് പതിവായി വാള്‍നട്ട് കഴിക്കുന്നവരില്‍ ഇത് കഴിക്കാത്തവരേക്കാള്‍ ശരീര ഭാരം കുറയാനുള്ള സാധ്യത 31 ശതമാനം കൂടുതലാണന്നാണ്.
Post Your Comments