
കൊച്ചി: സ്വര്‍ണവില കുറയുന്നു. പവന് 320 രൂപ കുറഞ്ഞ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 28,120 ല്‍ എത്തി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 3515 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏറ്റവും കൂടിയ വിലയായ 29,120 ല്‍ എത്തിയ ശേഷമാണ് വില കുറയുന്നത്. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 25680 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്. ഒരു മാസം കഴിഞ്ഞപ്പോള്‍ സ്വര്‍ണവിലയില്‍ ഏകദേശം 3500 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.
Post Your Comments