വാഷിംഗ്ടണ്‍: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണെ പുറത്താക്കി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബോള്‍ട്ടന്റെ പല ഉപദേശങ്ങളും അംഗീകരിക്കാനാകാത്തതിനെ തുടർന്നാണ് രാജി ആവശ്യപ്പെട്ടത്. ബോള്‍ട്ടന്റെ സേവനം ഇനി വൈറ്റ്ഹൗസിന് ആവശ്യമില്ലെന്ന് താന്‍ കഴിഞ്ഞ ദിവസം തന്നെ അദ്ദേഹത്തെ അറിയിച്ചിരുന്നുവെന്നും ചൊവ്വാഴ്ച രാവിലെ തന്നെ ബോള്‍ട്ടണ്‍ തനിക്ക് രാജി നല്‍കിയെന്നും ട്രംപ് പറഞ്ഞു. ബോള്‍ട്ടന്റെ പകരക്കാരനെ അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
Also read : ഔദ്യോഗിക സസ്പെൻഷൻ; ബ്രിട്ടീഷ് പാർലമെന്റിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി
Post Your Comments