Latest NewsNewsIndia

ദുരഭിമാനക്കൊല: എതിര്‍പ്പവഗണിച്ച് വിവാഹം കഴിച്ച യുവതിയെ മാതാപിതാക്കള്‍ തലയറുത്ത് കൊന്നു

സോണിപത്•22 കാരിയെ മാതാപിതാക്കള്‍ ദുരഭിമാനക്കൊലയ്ക്ക് ഇരയാക്കിയതായി സംശയം. ഹരിയാനയിലെ സോണിപതിലെ ഗോഹന ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം.

ഋതു എന്ന പെണ്‍കുട്ടിയെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇന്ത്യന്‍ ശിക്ഷ നിയമം വകുപ്പ് 302 പ്രകാരം കൊലപാതകത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു. ഋതുവിന്റെ മാതാപിതാക്കള്‍, സഹോദരി, സഹോദരന്‍ എന്നിവരുള്‍പ്പടെ ആറുപേര്‍ക്കെതിരെയാണ് കേസ്.

ഖന്ദ്രൈൻ ഗ്രാമവാസിയായ ഋതു രണ്ടുമാസം മുമ്പ്‌ അർജുനനെ വിവാഹം കഴിച്ചിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button