Latest NewsKeralaNews

പാലാ പോര്: കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കളുമായി കോണ്‍ഗ്രസ് ചർച്ച നാളെ

തിരുവനന്തപുരം: തിങ്കളാഴ്ച കോണ്‍ഗ്രസ് നേതാക്കൾ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കളുമായി സമവായ ചര്‍ച്ച നടത്തും. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി ജോസഫ്, ജോഷി ഫിലിപ്പ് എന്നിവര്‍ പങ്കെടുക്കും.

ALSO READ: മരട് ഫ്ലാറ്റ് പൊളിച്ചുനീക്കൽ; സർക്കാർ നടപടി തുടങ്ങി

പാലാ ഉപതിരഞ്ഞെടുപ്പ് കഴിയുംവരെ പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന കോണ്‍ഗ്രസ് നിര്‍ദ്ദേശം ലംഘിച്ചാണ് കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ തുറന്ന പോരിലേക്ക് നീങ്ങിയത്. പി.ജെ ജോസഫ് വിഭാഗം സമാന്തര കണ്‍വെന്‍ഷനുകള്‍ വിളിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ALSO READ: തീരുമാനം മരവിപ്പിച്ചു, എണ്ണക്കമ്പനികള്‍ പ്രമുഖ വിമാന സേവന ദാതാക്കൾക്ക് ഇന്ധനം നൽകും

തിങ്കളാഴ്ച നടക്കുന്ന ചര്‍ച്ചയോടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button