KeralaLatest NewsNews

കേന്ദ്ര സംഘം എത്തും; പ്രളയം വിതച്ച നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ഏഴംഗ ടീം കേരളത്തിലേക്ക്

തിരുവനന്തപുരം: പ്രളയ ദുരിത നാശനഷ്ടങ്ങള്‍ വിശദമായി പഠിക്കാൻ ഏഴംഗ സംഘം കേരളത്തിലെത്തുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 16ന് കേരളത്തില്‍ എത്തുന്നത്.

ALSO READ: നൂറു വിജയ ദിനങ്ങൾ പിന്നിട്ട് മോദി സർക്കാർ; നിർണ്ണായക തീരുമാനങ്ങൾ, എല്ലാ പൗരന്മാരും സുരക്ഷിതർ, ഭാരത മണ്ണിൽ പുതുയുഗം പിറന്നതിന് കാരണം ഒറ്റ പേര്- നരേന്ദ്ര ദാമോദർദാസ് മോദി

കോഴിക്കോട് വിമാനത്താവളത്തിൽ 17ന് സംഘമെത്തും. അതിനുശേഷം മലപ്പുറം ജില്ലയിലെ കവളപ്പാറ ഉള്‍പ്പെടെയുള്ള ദുരന്തബാധിത പ്രദേശങ്ങളിലേക്കു പോകും.18 നു രാവിലെ വയനാട് കലക്ടറുമായി ചര്‍ച്ചക്ക് ശേഷം പുത്തുമല അടക്കമുള്ള ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. നാലു ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശന പരിപാടിയില്‍ സംഘം രണ്ടായി തിരിഞ്ഞാകും സ്ഥിതി വിലയിരുത്തുക.

ശ്രീപ്രകാശിനെ കൂടാതെ കൃഷി മന്ത്രാലയത്തിലെ ഡയറക്ടര്‍ ഡോ.കെ.മനോഹരന്‍, ധന മന്ത്രാലയത്തിലെ ജോയിന്റ് ഡയറക്ടര്‍ എസ്.സി.മീണ, ഊര്‍ജ മന്ത്രാലയത്തിലെ ഡപ്യൂട്ടി ഡയറക്ടര്‍ ഒ.പി.സുമന്‍ എന്നിവരും ഈ സംഘത്തിലുണ്ട്. 19നു കണ്ണൂര്‍ ജില്ലാ സന്ദര്‍ശത്തിനു ശേഷം ഇവര്‍ തിരുവനന്തപുരത്തേക്ക് പോകും.

ALSO READ: ഓർത്തഡോക്സ് – യാക്കോബായ പള്ളി തർക്കം; ചാപ്പലിൽ കുർബാന നടത്തി വിശ്വാസികൾ

19 ന് തിരുവനന്തപുരത്തെത്തുന്ന ഈ സംഘത്തില്‍ ഗ്രാമവികസന മന്ത്രാലയം ഡയറക്ടര്‍ അനിത ബാഗല്‍, ഉപരിതല ഗതാഗത മന്ത്രാലയം റീജനല്‍ ഓഫിസര്‍ വി.വി.ശാസ്ത്രി എന്നിവരും ഉണ്ട്. ഇരു സംഘങ്ങളും 20ന് തലസ്ഥാനത്ത് മന്ത്രിമാരും ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് വൈകിട്ടു നാലോടെ മുഖ്യമന്ത്രി പിണറായി വിജയനുമായും ചര്‍ച്ച നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button