Latest NewsIndiaNews

തീരുമാനം മരവിപ്പിച്ചു, എണ്ണക്കമ്പനികള്‍ പ്രമുഖ വിമാന സേവന ദാതാക്കൾക്ക് ഇന്ധനം നൽകും

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വിമാന സേവന ദാതാവായ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് എണ്ണക്കമ്പനികള്‍ ഇന്ധനം നല്‍കില്ലെന്ന തീരുമാനം തല്‍ക്കാലം മരവിപ്പിച്ചു. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈയെടുത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.

ALSO READ: കേന്ദ്ര സംഘം എത്തും; പ്രളയം വിതച്ച നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ഏഴംഗ ടീം കേരളത്തിലേക്ക്

കൊച്ചിയടക്കം രാജ്യത്തെ ആറ് വിമാനത്താവളങ്ങളിലാണ് കുടിശ്ശിക വരുത്തിയതിന്റെ പേരില്‍ ഇന്ധനം നല്‍കുന്നത് നിര്‍ത്താന്‍ എണ്ണക്കമ്പനികള്‍ തീരുമാനമെടുത്തത്. എണ്ണക്കമ്പനികള്‍ക്ക് എയര്‍ ഇന്ത്യ 4500 കോടി രൂപയാണ് നല്‍കാനുള്ളത്. കുടിശ്ശികയിലേക്ക് പ്രതിമാസം 100 കോടി രൂപ വീതം നല്‍കാമെന്ന് ധാരണയായതോടെയാണ്. വിലക്ക് നീക്കാന്‍ എണ്ണക്കമ്പനികൾ തീരുമാനിച്ചത്.

എണ്ണക്കമ്പനികള്‍ ഓഗസ്റ്റ് 22നാണ് എയര്‍ ഇന്ത്യക്ക് ഇന്ധനം നല്‍കേണ്ടെന്ന നിലപാട് കൈക്കൊണ്ടത് നഷ്ടത്തിലോടിക്കൊണ്ടിരിക്കുന്ന എയർ ഇന്ത്യക്ക് ഇത് തിരിച്ചടിയായിരുന്നു.

ALSO READ: നൂറു വിജയ ദിനങ്ങൾ പിന്നിട്ട് മോദി സർക്കാർ; നിർണ്ണായക തീരുമാനങ്ങൾ, എല്ലാ പൗരന്മാരും സുരക്ഷിതർ, ഭാരത മണ്ണിൽ പുതുയുഗം പിറന്നതിന് കാരണം ഒറ്റ പേര്- നരേന്ദ്ര ദാമോദർദാസ് മോദി

പുണെ, റാഞ്ചി, പട്‌ന, മൊഹാലി, കൊച്ചി, വിശാഖപട്ടണം എന്നീ വിമാനത്താവളങ്ങളിലായിരുന്നു എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഇന്ധനവിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ശനിയാഴ്ച വൈകുന്നേരം തന്നെ വിമാനങ്ങള്‍ക്ക് ഇന്ധനം വിതരണം ചെയ്തു തുടങ്ങിയതായി എയര്‍ ഇന്ത്യ വക്താവ് പിടിഐയോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button