KeralaNews

ജോസഫിനെ കൂക്കിവിളിച്ചവരെ നിയന്ത്രിക്കാന്‍ പോലും യുഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞില്ല; ജോസഫ് അടുത്തതായി ചെയ്യേണ്ടത് എന്താണെന്ന് നിർദ്ദേശിച്ച് കോടിയേരി

തിരുവനന്തപുരം: ജോസഫിനെ കൂക്കിവിളിച്ചവരെ നിയന്ത്രിക്കാന്‍ പോലും യുഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. ആത്മാഭിമാനമുണ്ടെങ്കില്‍ പി.ജെ ജോസഫ് സ്വീകരിക്കേണ്ട അടുത്ത നടപടി യൂ ഡി എഫ് വിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: വാഹനപിപണിയിൽ ഉണർവുണ്ടാകുന്ന നീക്കം; ജിഎസ്ടി നിരക്ക് കുറഞ്ഞേക്കും

ജോസഫ് കോണ്‍ഗ്രസിന്റെ തടവറയിലാണെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയൊരു അവസ്ഥ ഒരു യുഡിഎഫ് നേതാവിനും കേരളത്തില്‍ സംഭവിച്ചിട്ടില്ലെന്ന് കോടിയേരി പറഞ്ഞു. യുഡിഎഫിന്റെ സമുന്നതനായ നേതാക്കളിലൊരാളായ പിജെ ജോസഫിനെയാണ് യുഡിഎഫിന്റെ തന്നെ പരിപാടിയില്‍ കൂകിവിളിച്ചത്. അങ്ങനെ ചെയ്തവരെ നിയന്ത്രിക്കാന്‍ പോലും പ്രതിപക്ഷ നേതാവ് ചെന്നിത്തലയ്‌ക്കോ ഉമ്മന്‍ ചാണ്ടിക്കോ സാധിച്ചില്ല. അത്ര ശക്തമായ വികാരം പിജെ ജോസഫിനെതിരായി യുഡിഎഫ് സമ്മേളനത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്.

ALSO READ: ഐസ്ആര്‍ഒ ഏറ്റവും വലിയ ചരിത്രദൗത്യത്തിന് ഒരുങ്ങുന്നു : ആ പദ്ധതിയ്ക്ക് 2022 വരെ കാത്തിരിയ്ക്കാനും നിര്‍ദേശം : പുതിയ പ്രഖ്യാപനവുമായി ഐഎസ്ആര്‍ഒ

ഇനിയും ഈ മുന്നണിയെന്നു പറഞ്ഞ് ഇവരെല്ലാം ഒരുമിച്ച് നടന്നാല്‍ ജനങ്ങള്‍ ഇവരെ പരിഹാസ്യരായിട്ടാണ് കാണുക. കോടിയേരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button