വാഷിംഗ്ടണ്‍: കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരെ അമേരിക്കന്‍ വാരികയില്‍ പ്രസിദ്ധീകരിച്ച ലേഖനം വിവാദത്തിലേക്ക്. 300ഓളം കശ്മീരി പണ്ഡിറ്റുകള്‍ ലേഖനം പ്രസിദ്ധീകരിച്ചതിന് വാഷിംഗ്ടണ്‍ പോസ്റ്റ് വാരികയുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു.
അതേസമയം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയുന്ന ബാനറും പ്രതിഷേധക്കാര്‍ പ്രദര്‍ശിപ്പിച്ചു. നുണകളുടേയും വ്യാജവാര്‍ത്തകളുടെയും പ്രചാരണമെന്നാണ് ആഴ്ചപ്പതിപ്പിലെ ലേഖനത്തെ പ്രതിഷേധ സംഘം വിശേഷിപ്പിച്ചത്. ലേഖനം രാജ്യത്തെ മനപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തിയെന്നും അവര്‍ ആരോപിച്ചു. പോസ്റ്ററുകള്‍, ഇന്ത്യന്‍ പതാകകള്‍, ബാനറുകള്‍ എന്നിവ ഉപയോഗിച്ചാണ് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഓഫീസിന് പുറത്ത് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്. ഇന്ത്യന്‍ സമൂഹത്തിലെ മറ്റ് അംഗങ്ങളും ഇവരോടൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തു.
പ്രതിഷേധ റാലിയുടെ അവസാനം വാഷിംഗ്ടണ്‍ പോസ്റ്റില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ പുറത്തുവന്ന് പ്രധിഷേധക്കാരിൽ നിന്ന് നിവേദനം സ്വീകരിച്ചു.
Post Your Comments