KeralaLatest NewsIndia

മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരത്തിരുന്ന് വിമര്‍ശിച്ചാല്‍ ഫണ്ട് ലഭിക്കില്ല, അതിനു വേണ്ട കാര്യങ്ങൾ ചെയ്യണം : സദാനന്ദ ഗൌഡ

മഹാപ്രളയത്തിന്റെ നാശ നഷ്ട കണക്കുകള്‍ കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരാജയപ്പെട്ടു

പാലാ: കേരള മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി സദാനന്ദ ഗൌഡ. മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരത്തിരുന്ന് വിമര്‍ശനം ഉന്നയിച്ചാല്‍ പ്രളയ ദുരിതാശ്വാസം ലഭിക്കില്ല. ദില്ലിയിലേക്ക് പ്രതിനിധി സംഘത്തെ അയയ്ക്കുയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാര്യങ്ങള്‍ ധരിപ്പിക്കുകയാണ് വേണ്ടതെന്നാണ് സദാനന്ദ ഗൌഡയുടെ പ്രതികരണം. സദാനന്ദ ഗൌഡയെ ഉദ്ധരിച്ച്‌ മാതൃഭൂമി ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

മഹാപ്രളയത്തിന്റെ നാശ നഷ്ട കണക്കുകള്‍ കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരാജയപ്പെട്ടു എന്നും കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ ആരോപിച്ചു. . പ്രളയത്തിലെ നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറുകയും എന്തെല്ലാം നാശനഷ്ടങ്ങളാണ് സംഭവിച്ചതെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്തുകയും വേണ്ടതാണെന്നും ഗൌഡ ചൂണ്ടിക്കാണിച്ചു.

പാലാ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനെത്തിയപ്പോഴാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്തിനുള്ള കേന്ദ്രഫണ്ട് 32ല്‍ നിന്ന് 42 ശതമാനമാക്കി ഉയര്‍ത്തിയെന്നും ഇത് കേരളം ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി കുറ്റപ്പെടുത്തുന്നു. പാലാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരിയ്ക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയാണ് പാലായിലെത്തിയത്.

ശബരിമല സുപ്രധാന വിഷയമാണെന്നും കേന്ദ്രത്തിലെയും കേരളത്തിലെയും ബിജെപി നേതൃത്വങ്ങള്‍ പോരാടുമെന്നും സദാനന്ദ ഗൌഡ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button