KeralaLatest NewsIndia

എസ്‌കോര്‍ട്ട് സൈറ്റുകളിലെ തട്ടിപ്പിൽ വീണ് പതിനായിരങ്ങള്‍ കളഞ്ഞ് മലയാളി യുവാക്കള്‍ : നാണക്കേട് മൂലം പരാതി പോലും നൽകിയില്ല

തുടര്‍ന്ന് പെണ്‍കുട്ടിക്കായി മുന്‍കൂട്ടി അഡ്വാന്‍സ് നല്‍കണമെന്ന് പറയും. ആകെ കരാറിന്റെ 20 ശതമാനം അഡ്വാന്‍സ് നല്‍കിയാല്‍ പെണ്‍കുട്ടിയെ എത്തിക്കാമെന്നായിരിക്കും വാഗ്ദാനം.

കൊച്ചി: എസ്‌കോര്‍ട്ട് സൈറ്റുകളില്‍ വീണ് പതിനായിരങ്ങള്‍ കളഞ്ഞ് മലയാളി യുവാക്കള്‍. തട്ടിപ്പിനിരയായവരില്‍ പലരും പരാതിപറയാനും തയ്യാറാകുന്നില്ല. ഗൂഗിളില്‍ എസ്‌കോര്‍ട്ട് സൈറ്റുകള്‍ തിരയുന്നവര്‍ക്കുമുന്നില്‍ കേരളം, മലയാളി തുടങ്ങിയ പേരുകളില്‍ തുടങ്ങുന്ന വെബ്‌സൈറ്റുകള്‍ പ്രത്യക്ഷപ്പെടും. ഒരു മൊബൈല്‍ നമ്പറും നല്‍കിയിട്ടുണ്ടാകും. ഇതില്‍ വിളിക്കുന്നവരാണ് തട്ടിപ്പിനിരയാകുന്നത്. 24,000 രൂപ നഷ്ടമായ ഒരാള്‍ കൊച്ചി സിറ്റി സൈബര്‍ സെല്ലില്‍ പരാതിനല്‍കിയതോടെയാണ് തട്ടിപ്പ് പോലീസ് മനസ്സിലാക്കിയത്.

പുറത്തുപറഞ്ഞാല്‍ നാണക്കേടായതിനാല്‍ പലരും പരാതിപ്പെടാറില്ല. ഇതാണ് തട്ടിപ്പുകാര്‍ മുതലെടുക്കുന്നത്. വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് പണം നഷ്ടമായ വിവരം പരാതിനല്‍കാറുള്ളതെന്ന് സൈബര്‍ സെല്‍ അധികൃതര്‍ പറഞ്ഞു. മലയാളികള്‍തന്നെയാണ് ഫോണ്‍ എടുക്കുക. ഒരുപാട് പെണ്‍കുട്ടികള്‍ കൈയിലുണ്ടെന്നും ചിത്രം മൊബൈലിലേക്ക് അയക്കാമെന്നും അറിയിക്കും. ഫോട്ടോ അയക്കുന്നതിനു മുമ്പ് പണം ആവശ്യപ്പെടും. രണ്ടായിരം രൂപ മുതലാണ് വാങ്ങുന്നത് ഇത് ഓണ്‍ലൈനില്‍ അടയ്ക്കുന്നതോടെ ഫോട്ടോ നല്‍കും. തുടര്‍ന്ന് പെണ്‍കുട്ടിക്കായി മുന്‍കൂട്ടി അഡ്വാന്‍സ് നല്‍കണമെന്ന് പറയും.

ആകെ കരാറിന്റെ 20 ശതമാനം അഡ്വാന്‍സ് നല്‍കിയാല്‍ പെണ്‍കുട്ടിയെ എത്തിക്കാമെന്നായിരിക്കും വാഗ്ദാനം. പതിനായിരങ്ങളാണ് അഡ്വാന്‍സ് വാങ്ങുന്നത്.പണം നല്‍കി ഇവര്‍ അറിയിക്കുന്ന സ്ഥലത്തെത്തുന്നവരെ കാത്ത് വീണ്ടും ഫോണ്‍വിളിയെത്തും. ആവശ്യപ്പെട്ട പെണ്‍കുട്ടിക്ക് പെട്ടെന്ന് മറ്റൊരത്യാവശ്യം വന്നുവെന്നും കൂടുതല്‍ പണം നല്‍കിയാല്‍ വേറെ പെണ്‍കുട്ടിയെ അയക്കാമെന്നുമായിരിക്കും വാഗ്ദാനം. ചിലരിതില്‍ വീഴും. പണം അയച്ചുകഴിഞ്ഞാല്‍ പിന്നെ ഇവരെ വിളിച്ചാല്‍ ഫോണെടുക്കില്ല. പുറത്തുപറഞ്ഞാല്‍ നാണക്കേടായതിനാല്‍ പലരും പരാതിപ്പെടാറില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button