Latest NewsKeralaNews

പി.ജെ.ജോസഫിന് സിപിഎമ്മിന്റെ പിന്തുണ : പി.ജെ.ജോസഫ് കെ.എം.മാണിയെ പോലെതന്നെയുള്ള വ്യക്തിത്വമെന്ന് മന്ത്രി എം.എം.മണി

ഇടുക്കി : പി.ജെ.ജോസഫിന് സിപിഎമ്മിന്റെ പിന്തുണ . പി.ജെ.ജോസഫ് കെ.എം.മാണിയെ പോലെതന്നെയുള്ള വ്യക്തിത്വമെന്ന് മന്ത്രി എം.എം.മണി. പാലായിലെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ പി ജെ ജോസഫിനെ കൂവിയത് മര്യാദകേടെന്ന് മന്ത്രി എം എം മണി. ജോസഫിനെ കൂകി വിളിച്ചത് ശരിയായില്ല. ജോസഫിനെ കൂവിയത് യുഡിഎഫിന് ദോഷം ചെയ്യും. കെ എം മാണിയെപ്പോലെ തന്നെയാണ് പി ജെ ജോസഫ് എന്ന് ഓര്‍ക്കണമെന്നും മന്ത്രി പറഞ്ഞു.

കേരള കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ യുഡിഎഫ് ശ്രമിച്ചു. ജോസഫ് പണ്ടേ യുഡിഎഫ് വിടേണ്ടതായിരുന്നു. ജോസഫിന്റെ നിലപാട് ഇടതുമുന്നണിക്ക് ഗുണം ചെയ്യുമെന്നും മന്ത്രി മണി പറഞ്ഞു.

Read Also :പ്രതിച്ഛായയില്‍ വന്നത് തന്റെ മാത്രം അഭിപ്രായം: എന്ത് എഴുതണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഒരു ചീഫ് എഡിറ്റര്‍ക്കുണ്ട് : പി.ജെ.ജോസഫ് ഈ നിലപാട് തുടര്‍ന്നാല്‍ ഇനിയും എഴുതും : കടുത്ത നിലപാട് സ്വീകരിച്ച് പ്രതിച്ഛായ ചീഫ് എഡിറ്റര്‍

പാലായിലെ കണ്‍വെന്‍ഷനില്‍ കൂകി വിളിച്ച് അപമാനിക്കപ്പെട്ടതില്‍, ആത്മാഭിമാനമുണ്ടെങ്കില്‍ ജോസഫ് യുഡിഎഫ് വിടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടിരുന്നു. പി ജെ ജോസഫിനെ യുഡിഎഫ് സമ്മേളനത്തില്‍ അപമാനിച്ചു. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ഒന്നും ചെയ്യാനായില്ല. പി ജെ ജോസഫ് കോണ്‍ഗ്രസിന്റെ തടവറയിലാണെന്നും കോടിയേരി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button