ഹൈദരാബാദ്: ക്ഷേത്ര ചുമരില്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ ചിത്രം കൊത്തിവെച്ചതിനെ തുടര്‍ന്ന് തെലങ്കാനയില്‍ വലിയ പ്രതിഷേധങ്ങൾ. സംസ്ഥാനത്തെ പ്രധാനപ്പെട്ട യദാദ്രി ക്ഷേത്രത്തിലെ ചുമരിലാണ് ചന്ദ്രശേഖര റാവുവിന്റെ ചിത്രവും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ചിഹ്നവുമടക്കം കൊത്തിവെച്ചത്. ഇതേത്തുടര്‍ന്ന് വിവിധ സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തെത്തി.
സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഈ ക്ഷേത്രത്തിലും പരിസരത്തും അടുത്തിടെ വലിയ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. കെസിആറിന്റെ ചിത്രത്തിന് പുറമേ അദ്ദേഹത്തിന്റെ പാര്‍ട്ടി ചിഹ്നമായ കാറ്, വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ അടയാളങ്ങള്‍ എന്നിവയും കൊത്തിവെച്ചിട്ടുണ്ട്. സംഭവം വിവാദമായതോടെ നീക്കം ചെയ്യാന്‍ തയ്യാറാണെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നുംകെസിആറിനോടുള്ള ആരാധന മൂലം ശില്‍പി ചെയ്തതാണെന്നും ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.പലക്ഷേത്രങ്ങളിലും ശില്പികള്‍ അവരുടെ ഇഷ്ടത്തിനനുസൃതമായി പലരുടേയും ചിത്രങ്ങള്‍ കൊത്തിവെച്ചിട്ടുണ്ടെന്നും യദാദ്രി ക്ഷേത്ര വികസ അതോറിറ്റി സ്‌പെഷ്യല്‍ ഓഫീസര്‍ ജി. കിഷന്‍ റാവു പറഞ്ഞു.
Post Your Comments