ഹൈദരാബാദ്: തെലുങ്കാനയില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു തന്റെ മകനെയും മരുമകനെയും ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചു. കെസിആറിന്റെ മകന് കെ.ടി രാമ റാവു മരുമകന് ടി. ഹരീഷ് റാവു എന്നിവരാണ് മന്ത്രിമാരായത്. ഇവരെക്കൂടാതെ മറ്റ് നാല് മന്ത്രിമാര്‍ കൂടി പുതുതായി മന്ത്രിസഭയിലെത്തി. ഇതോടെ മന്ത്രിസഭയില്‍ 18 അംഗങ്ങളായി. ഇതില്‍ മുന്‍ മന്ത്രി സബിത ഇന്ദ്ര റെഡ്ഡി ഉള്‍പ്പെടെ രണ്ടു പേര് വനിതകളാണ്.
2014-18 ല്‍ ആദ്യ കെസിആര്‍ മന്ത്രിസഭയിലും കെ ടി രാമറാവുവും ഹരീഷ് റാവുവും മന്ത്രിമാരായിരുന്നു. സംയുക്ത ആന്ധ്രാപ്രദേശില്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്നു സബിത ഇന്ദ്ര റെഡ്ഡി. നിലവില്‍ കെസിആര്‍ മന്ത്രിസഭയില്‍ 12 അംഗങ്ങളാണ് ഉണ്ടായിരുന്നത്. കരിംനഗര്‍ എംഎല്‍എ ഗാന്ഗുല കമാലാകര്, ഖമ്മം എംഎല്‍എ പി. അജയ് കുമാര്‍, വാറംഗല്‍ എംഎല്‍സി സത്യവതി റത്തോഡ് എന്നിവരാണ് മന്ത്രിസഭയിലെ മറ്റ് പുതിയ അംഗങ്ങള്‍.
Post Your Comments