Latest NewsIndiaNews

ജമ്മു കാശ്മീരില്‍ വീടിന് നേരെ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ രണ്ടു വയസുകാരി ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ഭീകരർ നടത്തിയ വെടിവയ്പ്പിൽ രണ്ടു വയസുകാരി ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്. ബാരാമുള്ള ജില്ലയിലെ സോപോറില്‍ പഴവില്പന നടത്തുന്ന ഹമീദുല്ല റാത്തറിന്റെ വീടിന് നേരെയായിരുന്നു ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് സൂചന.

Also read : വീണ്ടും പാക് പ്രകോപനം: അതിര്‍ത്തി ഗ്രാമങ്ങളിലും പോസ്റ്റുകളിലും ഷെല്ലാക്രമണം

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി നീക്കിയതിനെതിരെയുള്ള പ്രതിഷേധസൂചകമായി പഴക്കട തുറക്കരുതെന്ന് ഹമീദുല്ലയ്ക്കു ഭീകരര്‍ മുന്നറിയിപ്പ് നല്‍കി. ഇതു ലംഘിച്ചതോടെ വടക്കന്‍ കശ്മീരിലെ ഡാംഗര്‍പുരയിലുള്ള ഹമീദുല്ലയുടെ വീട്ടിലേക്ക് ഭീകരര്‍ അതിക്രമിച്ചു കയറുകയും വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് ശ്രീനഗര്‍ പൊലീസ് അറിയിച്ചു.

Also read : അസമിൽ സായുധ സേനയുടെ പ്രത്യേക അധികാരം ആറ് മാസത്തേക്ക് കൂടി നീട്ടി

2 വയസുകാരിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റാന്‍ എയര്‍ ആംബുലന്‍സ് ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ശ്രീനഗര്‍ ജില്ലാ കളക്ടര്‍ ഷാഹിദ് ചൗധരി അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button