തിരുവനന്തപുരം : ഈ പ്രളയകാലത്തും കേരളത്തിന് സിപിഎമ്മിന്റെ കൈത്താങ്ങ്. പ്രളയ ദുരിതാശ്വാസത്തിന് സംസ്ഥാനമൊട്ടാകെ സമാഹരിച്ച തുക സിപിഎം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി. 22 കോടി 90 ലക്ഷം രൂപയോളമാണ് (22,90,67,326) ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
Read Also : തിരക്കിനിടയിൽ ആകെ കിട്ടുന്ന ഓണാഘോഷം; തിമിർത്താടി പൊലീസുകാർ
കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ആഗസ്റ്റ് 13 മുതല്‍ 18 വരെയുള്ള തീയതികളില്‍ സംസ്ഥാന വ്യാപകമായി നടന്ന ഫണ്ട് ശേഖരണത്തില്‍ 14 ജില്ലകളില്‍ നിന്നായി ശേഖരിച്ച തുകയാണ് ഇതെന്ന് സിപിഎം അറിയിച്ചു. ലഭിച്ച ഫണ്ട് സംബന്ധിച്ച് ജില്ല തിരിച്ചുള്ള കണക്കും സിപിഎം പുറത്തുവിട്ടിട്ടുണ്ട്.
കാസര്‍കോഡ് 7930261.00 രൂപ, കണ്ണൂര്‍ 64642704.00 രൂപ, വയനാട് 5600000.00 രൂപ, കോഴിക്കോട് 24620914.00 രൂപ, മലപ്പുറം 25586473.00 രൂപ, പാലക്കാട് 14850906.00 രൂപ, തൃശ്ശൂര്‍ 20557344.00 രൂപ, എറണാകുളം 16103318.00 രൂപ, ഇടുക്കി 6834349.00 രൂപ, കോട്ടയം 6116073.00 രൂപ, ആലപ്പുഴ 7753102.00 രൂപ, പത്തനംതിട്ട 2626077.00 രൂപ, കൊല്ലം 11200386.00 രൂപ, തിരുവനന്തപുരം 14645419.00 രൂപ, ആകെ 229067326.00 എന്ന് സിപിഎം അറിയിച്ചു.
Post Your Comments