Latest NewsNewsInternational

ബോട്ടിന് തീപിടിച്ച് 34 പേര്‍ വെന്ത് മരിച്ചു

ലൊസാഞ്ചലസ് : ബോട്ടിന് തീപിടിച്ച് 34 പേര്‍ വെന്ത് മരിച്ചു. യുഎസില്‍ കലിഫോര്‍ണിയയിലാണ് അപകടം ഉണ്ടായത്. ബോട്ടിനു തീപിടിച്ചു മരിച്ച 34 പേരില്‍ ഇന്ത്യക്കാരായ ദമ്പതികളും യുവ ശാസ്ത്രജ്ഞനും ഉള്‍പ്പെടുന്നു. കൗസ്തുഭ് നിര്‍മല്‍ (44), ഭാര്യ സന്‍ജീരി ദേവപുജാരി (31) എന്നിവരും സുനില്‍സിങ് സന്ധു (46) എന്ന ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞനുമാണ് ഇവരെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

Read More : എസ്‌കോര്‍ട്ട് സൈറ്റുകളിലെ തട്ടിപ്പിൽ വീണ് പതിനായിരങ്ങള്‍ കളഞ്ഞ് മലയാളി യുവാക്കള്‍ : നാണക്കേട് മൂലം പരാതി പോലും നൽകിയില്ല

രണ്ടു വര്‍ഷം മുന്‍പു വിവാഹിതരായ നിര്‍മലും സന്‍ജീരിയും യുഎസിലെ കണക്ടിക്കെട്ടിലാണു താമസിച്ചിരുന്നത്. നിര്‍മല്‍, ഏണസ്റ്റ് ആന്‍ഡ് യങ്ങില്‍ ഉദ്യോഗസ്ഥനാണ്. സന്‍ജീരി ഡെന്റിസ്റ്റും. പാലോ ആള്‍ട്ടോ എന്ന ഗവേഷണ സ്ഥാപനത്തില്‍ ശാസ്ത്രജ്ഞനാണ് സുനില്‍ സിങ് സന്ധു.

സ്‌കൂബ ഡൈവിങ്ങിനു പോയ 33 യാത്രക്കാരും 6 ജീവനക്കാരുമാണു തീപിടിച്ച ബോട്ടില്‍ ഉണ്ടായിരുന്നത്. രാത്രിയില്‍ തീപിടിത്തം ഉണ്ടായപ്പോള്‍ യാത്രക്കാര്‍ താഴത്തെ ഡെക്കില്‍ ഉറക്കത്തിലായിരുന്നു. ഇവര്‍ പുകശ്വസിച്ചാണ് മരിച്ചത്. മുകളിലത്തെ തട്ടില്‍ ഉണ്ടായിരുന്ന 5 ജീവനക്കാര്‍ക്കു മാത്രമാണ് കടലില്‍ ചാടി രക്ഷപ്പെടാന്‍ കഴിഞ്ഞത്. അപകടകാരണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button