തിരുവനന്തപുരം: തെരുവുനായയെ എയർ ഗൺ ഉപയോഗിച്ച് വെടിവെച്ച ഡോക്ടർ കുരുക്കിൽ. മൃഗസംരക്ഷണ പ്രവർത്തകരുടെ പരാതിയിലാണ് ഡോക്ടർക്കെതിരെ കേസ് എടുത്തത്. കഴിഞ്ഞമാസം 21-ന് പൂജപ്പുര ചാടിയറ ക്ഷേത്രത്തിനു സമീപത്താണ് സംഭവം. വെടിയേറ്റ നായയെ പി.എം.ജി.യിലെ മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും ചത്തു.
ALSO READ: അബുദാബിയിൽ യൂണിവേഴ്‌സൽ ആശുപത്രി അടച്ചു; കാരണമായി അധികൃതർ പറഞ്ഞത്
ചാടിയറ ശാസ്താമംഗലത്ത് ഡോ. വിഷ്ണുവിന്റെ പേരിലാണ് മൃഗസംരക്ഷണനിയമപ്രകാരം കേസെടുത്തത്. ചാടിയറ ഭാഗത്ത് തെരുവുനായശല്യം രൂക്ഷമായപ്പോഴാണ് നായയെ വെടിവച്ചതെന്ന് വിഷ്ണു പോലീസിനോട് പറഞ്ഞു. വെടിയേറ്റ തെരുവുനായ അക്രമകാരിയായിരുന്നു. മകനെ തെരുവുനായ സ്ഥിരമായി പിന്തുടരുകയും ആക്രമിക്കുകയും ചെയ്തതാണ് പ്രകോപനത്തിനു കാരണമെന്നും വിഷ്ണു പറഞ്ഞു. പീപ്പിൾസ് ഫോർ ആനിമൽ പ്രവർത്തകരാണ് പോലീസിൽ പരാതി നൽകിയത്.
ALSO READ: രാജ്യത്ത് കൂടുതൽ ചെറു ബാങ്കുകൾക്ക് അനുമതി നൽകാൻ ഒരുങ്ങി റിസർവ് ബാങ്ക്
പൂജപ്പുര പോലീസ് വെടിവയ്ക്കാൻ ഉപയോഗിച്ച എയർഗൺ കണ്ടെടുത്തു. വിഷ്ണുവിനെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു.
Post Your Comments