മുംബൈ: അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. ക്ഷേത്രനിര്‍മാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പൂര്‍ണ പിന്തുണയുമായി എന്ത് സഹായത്തിനും അദ്ദേഹത്തിന്റെ നിഴലായി ഒപ്പമുണ്ടാകുമെന്നും ഉദ്ധവ് വ്യക്തമാക്കി. പുതുതായി പണി കഴിപ്പിക്കാന്‍ പോകുന്ന മൂന്ന് മെട്രോ പാതകളുടെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കവെയാണ് പ്രധാനമന്ത്രിയെ വേദിയിലിരുത്തി ഉദ്ധവ് താക്കറെ സമ്ബൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചത്.
Read Also : ഇത് പ്രണയ സാഫല്യമല്ല ജീവിത സാഫല്യമാണ്; ആണുടലില്‍ ഇരുന്നൊരു പെണ്ണ് കണ്ട സ്വപ്നം യാഥാർഥ്യമാകുമ്പോൾ
‘പറയുന്നതൊക്കെയും പ്രവര്‍ത്തിക്കുന്ന നേതാവാണ് നരേന്ദ്ര മോദി. അദ്ദേഹം രാജ്യത്തിന് വേണ്ടി ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്ക് നന്ദി പറഞ്ഞാല്‍ തീരില്ല. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്ന് പറഞ്ഞു, അധികാരത്തിലെത്തി നൂറ് ദിവസത്തിനുള്ളില്‍ അദ്ദേഹം വാക്കു പാലിച്ചു. രാമക്ഷേത്ര നിര്‍മ്മാണവും അദ്ദേഹത്തിന്റെ വാഗ്ദാനമാണ്. പറഞ്ഞത് നരേന്ദ്ര മോദിയാണ്, അദ്ദേഹം അത് ചെയ്തിരിക്കും.’ ഉദ്ധവ് താക്കറെ പറഞ്ഞു. മഹാരാഷ്ട്രയില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി- ശിവസേന സഖ്യം അധികാരത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments