Latest NewsNewsIndia

പാക് തീവ്രവാദികളുടെ കോഡുകള്‍ പുറത്ത്

ന്യൂഡല്‍ഹി : പാക് തീവ്രവാദികളുടെ കോഡുകള്‍ പുറത്ത്. എത്ര ‘ആപ്പിള്‍ ട്രക്കുകള്‍’ നീങ്ങുന്നുണ്ട്? അവയെ തടയാന്‍ കഴിയില്ലേ? ഞങ്ങള്‍ നിങ്ങള്‍ക്ക് വളകള്‍ അയക്കണോ? തുടങ്ങിയ സന്ദേശങ്ങള്‍ ഇന്ത്യ പിടിച്ചെടുത്തിട്ടുണ്ട്. ആയുധങ്ങള്‍ ശേഖരിക്കുന്നതിനായി ഭീകരര്‍ ഉപയോഗിക്കുന്ന കോഡുകളാണ് ഇവ- ഡോവല്‍ പറഞ്ഞു.

Read Also : അനുച്ഛേദം 370 റദ്ദാക്കിയതിനെ ഭൂരിപക്ഷം കാശ്മീരികളും അനുകൂലിക്കുന്നു, എതിർക്കുന്നത് തീവ്ര സ്വഭാവമുള്ള ചെറു ന്യൂനപക്ഷം മാത്രം : അജിത് ഡോവൽ

അതേസമയം, ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കുന്നതു പാക്കിസ്ഥാന്റെ പെരുമാറ്റം അനുസരിച്ചാകുമെന്നു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ഒരു മാസത്തിലേറെയായി ജമ്മു കശ്മീരില്‍ കടുത്ത നിയന്ത്രണങ്ങളാണ്. എല്ലാ നിയന്ത്രണങ്ങളും നീക്കിയ ശേഷമുള്ള കശ്മീരിനെ കാണാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ പാക്കിസ്ഥാനില്‍ നിന്നുള്ള പ്രതികരണം അനുസരിച്ചാകും ഇതില്‍ തീരുമാനം കൈക്കൊള്ളുക.

ജമ്മു കശ്മീരില്‍ ഇപ്പോഴും അനിശ്ചിതാവസ്ഥയാണ്. പാക്കിസ്ഥാന്‍ നല്ലരീതിയില്‍ പെരുമാറാന്‍ ആരംഭിച്ചാല്‍ ഭീകരരുടെ ഭീഷണിയും നുഴഞ്ഞുകയറ്റവും അവസാനിക്കും. പാക്കിസ്ഥാന്‍ അവരുടെ ടവറുകളിലൂടെ ഭീകരര്‍ക്കു സിഗ്‌നലുകള്‍ അയക്കുന്നത് നിര്‍ത്തിയാല്‍ നിയന്ത്രണങ്ങള്‍ അപ്പോള്‍ തന്നെ പിന്‍വലിക്കാം. ജമ്മു കശ്മീരിലെ 92.5 ശതമാനം പ്രദേശങ്ങളിലും നിയന്ത്രണങ്ങളില്ല. അതിര്‍ത്തിയില്‍നിന്ന് 20 കിലോമീറ്റര്‍ മാറി പാക്കിസ്ഥാന്റെ കമ്യൂണിക്കേഷന്‍ ടവറുകളുണ്ട്. അതിലൂടെ അവര്‍ ഭീകരര്‍ക്കു സന്ദേശങ്ങള്‍ അയക്കാന്‍ ശ്രമിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button