ഫിലിപ്പൈന്‍സ് : ഏറ്റവും ജനത്തിരക്കുള്ള ചന്തയില്‍ ബോംബ് സ്‌ഫോടനം . ശനിയാഴ്ച പുലര്‍ച്ചെയാണ് രാജ്യത്തെ ഞെട്ടിച്ച സ്‌ഫോടനം ഉണ്ടായത്. ശക്തമായ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഫിലിപ്പൈന്‍സിലെ തെക്കന്‍ പ്രവിശ്യയിലാണ് സ്‌ഫോടനം ഉണ്ടായത്. ചന്തയില്‍ മോട്ടോര്‍സൈക്കിളുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തായിരുന്നു സഫോടനം. 13 മാസത്തിനിടെ ഉണ്ടാകുന്ന നാലാമത്തെ സ്‌ഫോടനമാണിത്.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം. ഇസുലാന്‍ പ്രവിശ്യയിലെ സുല്‍ത്താന്‍ കുദാരത്ത് എന്ന പ്രാദേശിക ഭീകരസംഘടനയിലേയ്ക്കാണ് സംശയ മുന നീളുന്നത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ റസ്റ്റോറന്റിലുണ്ടായ സ്‌ഫോടനത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റിരുന്നു. അന്ന് സുല്‍ത്താന്‍ കുദാരാത് ഭീകര സംഘടന ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
Post Your Comments