UAEJobs & VacanciesNews

ഗൾഫ് രാജ്യത്ത് നഴ്സുമാർക്ക് അവസരം : നോര്‍ക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കുന്നു

തിരുവനന്തപുരം : യുഎഇയിൽ പ്രമുഖ ഹോം ഹെല്‍ത്ത് കെയര്‍ സെന്‍ററിൽ നഴ്സുമാർക്ക് അവസരം. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള വനിത നഴ്സുമാരെ നോര്‍ക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ഡിഎച്ച്എ ലൈസന്‍സുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. മൂന്നു വര്‍ഷം കരാര്‍ കാലാവധി. 3750 ദിര്‍ഹവും ജിഎന്‍എം നഴ്സുമാര്‍ക്ക് 3000 ദിര്‍ഹവുമാണ് ശമ്പളമായി ലഭിക്കുക. താമസം, വീസ തുടങ്ങിയവ സൗജന്യമായിരിക്കും.

Also read : വിദേശികളുമായി സൗഹൃദാന്തരീക്ഷം ; മികച്ച നേട്ടം സ്വന്തമാക്കി ഗൾഫ് രാജ്യം

താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ ഫോട്ടോ പതിപ്പിച്ച ബയോഡേറ്റ norkacv2kochi@gmail.com എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.org ലും നോര്‍ക്ക റൂട്ട്സ് ടോള്‍ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) 0091 8802012345 (വിദേശത്ത് നിന്ന് മിസ്ഡ് കോള്‍) 0471-2770577,2770540 നമ്പരുകളിലും ലഭിക്കുന്നതാണ്. ബയോഡേറ്റ ലഭിക്കേണ്ട അവസാന തീയതി : സെപ്തംബര്‍ 16

shortlink

Related Articles

Post Your Comments

Related Articles


Back to top button