Latest NewsKerala

ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍

അഞ്ചല്‍: ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍. കൊല്ലം അഞ്ചല്‍ തടിക്കാട്ട് ഭാര്യയെയും ഭര്‍ത്താവിനെയുമാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തയത്. അഞ്ചല്‍ ഇടമുളയ്ക്കല്‍ പൊടിയാട്ടുവിളയിലെ ബാര്‍ബര്‍ ഷോപ്പ് ഉടമ തടിക്കാട് അമൃതയില്‍ ജയന്‍(45) ഭാര്യ രേഖ(40) എന്നിവരെയാണ് കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. മുറിക്കുള്ളില്‍ നിന്ന് വലിയ ശബ്ദം കേട്ട് ബന്ധുക്കള്‍ പുറത്ത് നിന്ന് വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. കിടപ്പു മുറിയുടെ കതക് ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കിടപ്പുമുറിയുടെ വാതില്‍ തകര്‍ത്താണ് അകത്ത് കടന്നത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരുടെയും മരണം സ്ഥിരീകരിച്ചിരുന്നു.

10,000 രൂപയുടെ ഗ്ലാസുകള്‍ ഇറക്കാന്‍ 25,000 രൂപ ചോദിച്ച സിഐടിയു തൊഴിലാളികള്‍ക്ക് വീട്ടുടമയും ഭാര്യയും നല്‍കിയ മറുപടി ഇങ്ങനെ

രേഖയുടെ തലയ്ക്കും മുഖത്തും വെട്ടേറ്റ മുറിവുകളുണ്ട്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യാ ചെയ്തതാകാം എന്ന നിഗമനത്തിലാണ് പോലീസ്. രേഖയുടെ രണ്ടാം ഭര്‍ത്താവാണ് ജയന്‍. ഇരുവരും തമ്മില്‍ പ്രകടമായ കുടുംബ വിഷയങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കളും അയല്‍വാസികളും പറയുന്നു. വെള്ളിയാഴ്ച രാത്രി അത്താഴവും കഴിഞ്ഞ് ഉറങ്ങാനായി കിടപ്പുമുറിയിലേക്ക് പോയതാണ്. പത്ത് വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹം. ആദ്യവിവാഹത്തില്‍ രേഖയ്ക്ക് രണ്ട് മക്കളുണ്ട്. ഇവരും സംഭവ സമയം വീട്ടിലുണ്ടായിരുന്നു. നിരവധി രോഗങ്ങള്‍ കാരണം ജയന്‍ മാനസിക വിഷമത്തിലായിരുന്നെന്ന് പറയപ്പെടുന്നു. അന്വേഷണം പൂര്‍ത്തിയായ ശേഷമേ വ്യക്തമായ വിവരം നല്‍കാന്‍ കഴിയൂവെന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹം അഞ്ചലിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അഞ്ചല്‍ പോലീസിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് തെളിവെടുപ്പ് പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button