എറണാകുളം: വിധി നടപ്പിലാക്കണമെന്ന സുപ്രീംകോടതി ഉത്തരവിട്ട കണ്ടനാട് പള്ളിയില്‍ യാക്കോബായ ഓര്‍ത്തഡോക്സ് തര്‍ക്കം രൂക്ഷമായി. ചെറിയ രീതിയില്‍ സംഘര്‍ഷം ഉണ്ടാകുകയും ചെയ്തു. ഓര്‍ത്തഡോക്സ് വികാരിയെ ഒരു സംഘം യാക്കോബായ വിശ്വാസികള്‍ ബലം പ്രയോഗിച്ച് പള്ളിയില്‍ നിന്ന് പുറത്താക്കിയതോടെയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് തര്‍ക്കം വീണ്ടും ഉടലെടുത്തത്.
Read Also : ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞന്മാരെ പ്രശംസിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി
വികാരിയായ ഐസക്ക് മട്ടുമ്മലിനെയാണ് പുറത്താക്കിയത്. പരിക്കേറ്റ വികാരിയെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. യാക്കോബായ വിഭാഗത്തിന് പ്രാര്‍ഥനയ്ക്കായി പള്ളി വിട്ടു കൊടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു വികാരിക്ക് നേരെ കൈയേറ്റം ഉണ്ടായത്.
മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികള്‍ 1934ലെ ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ള അധികാരങ്ങള്‍ പ്രകാരമാണ് ഭരിക്കേണ്ടതെന്ന വിധിക്കു വിരുദ്ധമായി ഹൈക്കോടതി ഇടക്കാല ഉത്തരവു നല്‍കിയിരുന്നു. ഇതിനെ കഴിഞ്ഞ ദിവസം സുപ്രീം കോടതി നിശിത വിമര്‍ശനത്തിനിടയാക്കിയിരുന്നു.
Post Your Comments