Latest NewsNewsIndia

ഇന്ത്യയുടെ മക്കളെ തെറ്റായ വഴിയിലൂടെ നടക്കാൻ പ്രേരിപ്പിക്കുന്നത് പാക്കിസ്ഥാനാണ്; കാശ്മീരിലെ പൊലീസ് മേധാവി പറഞ്ഞത്

ശ്രീനഗര്‍: ഇന്ത്യയുടെ മക്കളെ തെറ്റായ വഴിയിലൂടെ നടക്കാൻ പ്രേരിപ്പിക്കുന്നത് പാക്കിസ്ഥാനാണെന്ന് ജമ്മുകശ്മീര്‍ പോലീസ് മേധാവി ദില്‍ബാഗ് സിംഗ് വ്യക്തമാക്കി. അതിന് സമൂഹ മാധ്യമങ്ങളെ കൂട്ടുപിടിച്ചാണ് പാക്കിസ്ഥാൻ കരുക്കൾ നീക്കുന്നത്.

ALSO READ: ‘ലൂസിയും സഭയും മാധ്യമങ്ങളും’; കന്യാസ്ത്രീകളെ രണ്ടാം തരക്കാരായാണ് ചില വൈദികർ കാണുന്നത്, പുരുഷന്മാർ സാധാരണ വസ്ത്രം ധരിച്ചും വിനോദയാത്ര പോകുകയും സിനിമ കാണുകയും ചെയ്യുന്നു, സഭയിൽ പുരുഷനും സ്ത്രീക്കും രണ്ട് നീതിയോ? കപ്പൂച്ചിൻ വൈദികന്റെ വിവാദ ലേഖനം പുറത്ത്

യുവാക്കളിൽ മതപരമായ വികാരവും ഇളക്കിവിടാനാണ് അവർ ശ്രമിക്കാറ്. ഇത്തരം തന്ത്രങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ സൈനികരും പോലീസും സംവിധാനങ്ങളൊരുക്കിയിട്ടുണ്ടെന്നും പോലീസ് മേധാവി വ്യക്തമാക്കി. ഭാരതവിരുദ്ധവികാരം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ പാക് സൈന്യം നേരിട്ടാണ് സംവിധാനം ചെയ്യുന്നതെന്ന് സിംഗ് വ്യക്തമാക്കി.

ALSO READ: പാക്കിസ്ഥാൻ ബൗളർക്ക് ബോളിവുഡ് താരത്തിന്റെ സ്നേഹാലിംഗനം

ശ്രീനഗറിലെത്തിയ സെക്കന്‍ദ്രാബാദിലെ വായുസേനാ പരിശീലനകേന്ദ്രത്തിലെ വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിലാണ് സിംഗ് കശ്മീര്‍ സുരക്ഷയെപ്പറ്റി സൂചിപ്പിച്ചത്. പോലീസും സൈന്യവും ഏതുസാഹചര്യത്തേയും നേരിടാന്‍ പാകത്തിന് തയ്യാറാണെന്നും സിംഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button