കൊച്ചി: തകര്‍ന്ന റോഡുകള്‍ ശരിയാക്കുന്നതിനെ കുറിച്ച് ജനങ്ങളോട് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. തകര്‍ന്ന റോഡ് ശരിയാകാന്‍ ഒരു മാസം വേണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. കൊച്ചിയിലെ റോഡുകള്‍ ശരിയാകാന്‍ ഒക്ടോബര്‍ വരെ കാത്തിരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. 45 റോഡുകളിലായി 85 കിലോമീറ്ററോളമാണ് തകര്‍ന്നതെന്നും മന്ത്രി പറഞ്ഞു.
റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്റെ റോഡുകള്‍ പിഡബ്ല്യുഡി ഏറ്റെടുക്കും. ഈ റോഡുകളില്‍ ടോള്‍ പിരിവുകള്‍ നിര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
Read Also : പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ അവസ്ഥ വിലയിരുത്താനെത്തിയ മന്ത്രി ജി സുധാകരനോട് ക്ഷുഭിതനായി യുവാവ്
പാലാരിവട്ടം പാലത്തിന്റെ അടിത്തറ പൊളിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. . അറ്റകുറ്റപ്പണി മുകള്‍ ഭാഗത്ത് മാത്രം മതി. നിര്‍മാണത്തിനായി 20 കോടി രൂപയോളമാണ് ചെലവ്. ഇതുസംബന്ധിച്ച് ഐഐടിയുടെ റിപ്പോര്‍ട്ട് ലഭിച്ചു. വൈറ്റില മേല്‍പ്പാലം നിര്‍മാണത്തില്‍ അപാകതയില്ലെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments