KeralaLatest NewsNews

കേരളത്തിന് നാല് സ്‌പെഷല്‍ ട്രെയിനുകള്‍

പാലക്കാട്: ഓണ സമയത്ത് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരളത്തിന് നാല് സ്‌പെഷല്‍ ട്രെയിനുകള്‍. സെക്കന്തരാബാദ്-കൊച്ചുവേളി, നിസാമാബാദ്-എറണാകുളം, ബനസ്വാടി-കൊച്ചുവേളി, കൊച്ചുവേളി-കൃഷ്ണരാജപുരം എന്നീ റൂട്ടുകളിലാണ് സ്‌പെഷല്‍ ട്രെയിനുകളുടെ സർവീസ്.   എട്ടിന് വൈകിട്ട് 4.35ന് സെക്കന്തരാബാദില്‍ നിന്നും പുറപ്പെടുന്ന സെക്കന്തരാബാദ്-കൊച്ചുവേളി സ്‌പെഷല്‍ ഫെയര്‍ ട്രെയിന്‍10ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് കൊച്ചുവേളിയിലെത്തുന്നത്. തിരിച്ച്‌ കൊച്ചുവേളിയില്‍ നിന്ന് 13ന് രാത്രി 9.20ന് പുറപ്പെടുന്ന ട്രെയിൻ 15ന് പുലര്‍ച്ചെ 3.35ന് സെക്കന്തരാബാദ് എത്തും.

Read also: റെയില്‍വേസ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപിടിച്ചു

നിസാമാബാദ്-എറണാകുളം സ്‌പെഷല്‍ ട്രെയിന്‍ (07505) എട്ടിന് രാവിലെ 9.50ന് നിസാമാബാദില്‍ നിന്നും പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 3.30ന് എറണാകുളം ജങ്ഷനില്‍ എത്തും. തിരിച്ച്‌(07504) 13ന് രാത്രി 11ന് എറണാകുളത്തു നിന്നു പുറപ്പെട്ട് 15ന് ഉച്ചയ്ക്ക് 2.30ന് നിസാമാബാദിലെത്തും. കൂടാതെ 6, 9 തീയതികളില്‍ ബനസ്വാടി-കൊച്ചുവേളി സ്‌പെഷല്‍ (06557) സര്‍വ്വീസ് നടത്തും. ഈ ദിവസങ്ങളില്‍ വൈകിട്ട് 3.40ന് ബനസ്വാടിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാവിലെ 6.50ന് കൊച്ചുവേളിയിലെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button