ദുബായ്: വ്യാപാര രംഗത്ത് യുവസംരംഭകർക്ക് കൂടുതൽ അവസരമൊരുക്കാൻ യു.എ.ഇയിൽ യൂത്ത് സ്റ്റേഷൻ പദ്ധതി ആരംഭിച്ചു. ഇനിമുതൽ രാജ്യത്തെ വാണിജ്യ-വ്യാപാര കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, സാംസ്കാരിക-ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ യുവസംരംഭകർക്ക് മികച്ച അവസരം ലഭിക്കും. 18നും 35നും ഇടയ്ക്കു പ്രായമുള്ളവർക്കാണ് സഹായം ലഭിക്കുക.
മികച്ച ആശയങ്ങളും പദ്ധതി രൂപരേഖയും യോഗ്യതയും ഉള്ളവർക്ക് കാലതാമസമുണ്ടാകാതെ മികച്ച അവസരങ്ങളൊരുക്കും. ഓരോ യൂത്ത് സ്റ്റേഷനും പുതിയ സംരംഭം എന്ന രീതിയിലാണ് കണക്കാക്കുക. യാസ് മാൾ, ദുബായ് മാൾ, സിറ്റി വോക്, ആൽ സഫ ആർട് ആൻഡ് ഡിസൈൻ ലൈബ്രറി, അൽ ഇത്തിഹാദ് മ്യൂസിയം തുടങ്ങിയ സ്ഥാപനങ്ങൾ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. യു.എ.ഇയിലെ ഫെഡറൽ യൂത്ത് ഫൗണ്ടേഷന്റെ സഹകരണത്തോടുകൂടിയാണ് ഇത്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പദ്ധതി ആവിഷ്കരിച്ചത്.
Post Your Comments