
റിയാദ് : സൗദി അറേബ്യയിലെ ജനവാസകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ഹൂതികളുടെ മിസൈൽ ആക്രമണശ്രമം. സൗദിയിലെ നജ്‍റാന്‍ ലക്ഷ്യമിട്ട് യെമനില്‍ നിന്ന് തൊടുത്തുവിട്ട മിസൈല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് തന്നെ സൗദി വ്യോമസേന തകർത്തു. ഇറാന്റെ പിന്തുണയോടെയായിരുന്നു ആക്രമണമെന്നു അറബ് സഖ്യസേന അറിയിച്ചു. ബുധനാഴ്ച യെമനിലെ സാദയില്‍ നിന്ന് മിസൈല്‍ ആക്രമണമുണ്ടായതായി അറബ് സഖ്യസേന ആരോപിച്ചിരുന്നു.
കൂടാതെ യെമനിലെ അംറാനില്‍ നിന്നും സൗദിയിലേക്ക് തൊടുത്തുവിട്ട ഡ്രോണ്‍ തകര്‍ത്തുവെന്ന് അറബ് സഖ്യസേന അറിയിച്ചിരുന്നു. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് സൗദി വ്യോമസേന ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞിരുന്നു.
Post Your Comments