Latest NewsNewsCarsAutomobile

കാർ വാങ്ങാൻ ഒരുങ്ങുന്നവർക്ക് സന്തോഷിക്കാം : വന്‍ ഡിസ്‌കൗണ്ടുകളുമായി മാരുതി സുസുക്കി

വാഹന വിപണി കടുത്ത പ്രതിസന്ധിയിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവരികയാണ്. ഇത് മറികടക്കാൻ വിവിധ കമ്പനികൾ ഓഫറും മറ്റും പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പ്രമുഖ വാഹന നിർമാണ കമ്പനി ആയ മാരുതി സുസുക്കി, തങ്ങളുടെ  പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴി വില്‍ക്കുന്ന കാറുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ചു. ബലേനൊ ഇഗ്‌നിസ്, എസ്‌ക്രോസ്, സിയാസ് എന്നീ വാഹനങ്ങള്‍ക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം അവസാനം വരെയാണ് ഓഫറുകള്‍ ലഭിക്കുക.

Also read : മഹീന്ദ്രയുടെ ജനപ്രിയ എസ് യു വി നിരത്തൊഴിയുന്നു

ബലേനൊ പെട്രോള്‍ വകഭേദത്തിന് 15,000 രൂപ കണ്‍സ്യൂമര്‍ ഓഫറും 15,000 രൂപ എക്‌സ്‌ചേഞ്ച് ഓഫറും, കോര്‍പ്പറേറ്റ് ഓഫറായി 5,000 രൂപയടക്കം വിവിധ വകഭേദങ്ങള്‍ക്ക് 35,000 രൂപ വരെ ഇളവ് ലഭിക്കും. ബലേനൊയുടെ ഡീസല്‍ പതിപ്പിന് 62,400 രൂപ വരെയാകും ഇളവ്. ഇഗ്‌നിസിന് 57,000 രൂപ വരെയും എസ്‌ക്രോസിന് 1,12,900 രൂപ വരെയും സിയാസ് പെട്രോളിന് 65,000 രൂപ വരെയും സിയാസ് ഡീസലിന് 87,700 രൂപ വരെയുള്ള ഓഫറുകളാണ് മാരുതി സുസുകി ലഭ്യമാക്കിയിട്ടുള്ളത്. അതേസമയം വിവിധ മോഡലുകള്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള ഓഫറുകളും എക്സ്റ്റന്റഡ് വാറന്റിയും എക്‌സ്‌ചേഞ്ച് ഓഫറുകളുമടക്കമുള്ള ഇളവുകള്‍ക്ക് ഓരോ കാറിന്റേയും മോഡലുകള്‍ക്ക് അനുസരിച്ച് വ്യത്യാസമുണ്ടായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button