മുംബൈ : ഏവരും കാത്തിരുന്ന പ്രഖ്യാപനവുമായി ജിയോ ഫൈബര്‍. മൂന്നാം വാര്‍ഷിക ദിനത്തില്‍ വിവിധ പ്ലാനുകൾ കമ്പനി പ്രഖ്യാപിച്ചു. ജിയോ ബ്രോഡ്ബാന്റ് പ്ലാനിനൊപ്പം 700 രൂപ മുതല്‍ 10,000 രൂപവരെയുള്ള പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. സൗജന്യ വോയിസ് കോളും ബ്രോഡ്ബാന്റ് പ്ലാനിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.100 എംബിപിഎസാണ് സാധാരണ പ്ലാനിന്റെ വേഗതയെങ്കിൽ 1ജിബിപിഎസ് വരെയാണ് കൂടിയ പ്ലാനിലെ പരമാവധി വേഗത.
വെല്‍ക്കം ഓഫറിലൂടെ ജിയോ ഫൈബര്‍ വാര്‍ഷിക കണക്ഷന് ഇപ്പോള്‍ ലഭിക്കുന്നതാണ്. ഇതിലൂടെ ഉപയോക്താവിന് 4കെ സെറ്റ് ടോപ് ബോക്സ്, എച്ച്ഡി അല്ലെങ്കില്‍ 4കെ എല്‍ഇഡി ടിവി അല്ലെങ്കില്‍ ഹോം പേഴ്സണല്‍ കമ്പ്യൂട്ടര്‍ എന്നിവ ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതോടൊപ്പം തന്നെ ലാന്റ് ലൈന്‍ കണക്ഷനും സെറ്റ് ടോപ് ബോക്സും ജിയോ ഫൈബര്‍ കണക്ഷന് എടുക്കുന്നവര്‍ക്ക് സൗജന്യമായി നല്‍കുന്നതാണ്. ഏത് ഓപ്പറേറ്റര്‍മാരുടെ മൊബൈലിലേക്കോ, ലാന്റ് ലൈനിലേക്കോ സൗജന്യമായി വിളിക്കാം. കൂടാതെ 500 രൂപ മാസ നിരക്കിൽ യുഎസ്എ, കാനഡ എന്നിവിടങ്ങളിലേക്ക് ഫ്രീ വോയിസ് കോള്‍ ലഭിക്കുന്നതായിരിക്കും.
എങ്ങനെ ജിയോ ഫൈബര്‍ കണക്ഷന് സ്വന്തമാക്കാം :
ഇതിനായി ആദ്യം ജിയോയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ റജിസ്ട്രര്‍ ചെയ്യേണ്ടതാണ്. നിങ്ങളുടെ മേൽവിലാസം മൊബൈൽ നമ്പർ എന്നിവ നൽകുക. ശേഷം കോണ്ടാക്റ്റ് നമ്പര്‍ ഒടിപി വഴി ശരിയാണോ എന്ന് പരിശോധിക്കും. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായ ശേഷം ജിയോ പ്രതിനിധി നിങ്ങളുമായി ബന്ധപ്പെട്ട് ബാക്കി നടപടികള്‍ പൂര്‍ത്തിയാക്കും
Post Your Comments