മുംബൈ: പ്രശസ്ത എഴുത്തുകാരൻ കിരൺ നഗാർക്കർ (77) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഈ ആഴ്ച ആദ്യം മസ്തിഷ്ക്ക രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് അദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു. 1942 ൽ മുംബൈയിലായിരുന്നു ജനനം. നോവലിസ്റ്റ്, നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനാണ്. മറാഠി-ഇംഗ്ലീഷ് ഭാഷകളിലായിരുന്നു ഇദ്ദേഹത്തിന്റെ രചന.
Also read : ബ്രെക്സിറ്റില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് പാര്‍ലമെന്റില്‍ മൂന്നാംതവണയും ദയനീയ തോല്‍വി
32 ാം വയസിൽ മറാത്തിയിലായിരുന്നു ആദ്യ നോവൽ രചിച്ചത്. സാത് സക്കം ത്രെച്ചാലിസ് (1974), രാവൺ ആൻഡ് എഢി (1994), കുക്കോൾഡ് (1997) എന്നിവയാണ് പ്രധാന കൃതികൾ. 2001-ൽ സാഹിത്യ അക്കാദമി പുരസ്കാരം നേടിയിരുന്നു. 2018-ൽ ഇദ്ദേഹം ‘മീ ടൂ’ ആരോപണ വിധേയനായിരുന്നു. മൂന്ന് വനിതാ മാധ്യമപ്രവർത്തകരാണ് നഗാർക്കർക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. എന്നാൽ ഈ ആരോപണം നഗാർക്കർ നിഷേധിച്ചിരുന്നു.
Post Your Comments