
കൊല്‍ക്കത്ത•മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.ഐ.എം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയെ ശ്വാസതടസത്തെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉച്ച കഴിഞ്ഞ് ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്ന്നും രക്ത സമ്മര്‍ദ്ദം അപകടകരമായി താഴ്ന്നതിനെത്തുടര്ന്നും രാത്രി എട്ടുമണിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം. ബുദ്ധദേബിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്കുന്ന സൂചന.
അതേസമയം, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയുമായ മമത ബാനര്‍ജി ആശുപത്രിയിലെത്തി ബുദ്ധദേബിന്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ചു.
മുതിർന്ന സി.പി.എം നേതാവായ നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ 2000 മുതൽ 2011 വരെ ഇടതുമുന്നണി സർക്കാരിനെ നയിച്ചു. അനാരോഗ്യം ചൂണ്ടിക്കാട്ടി ബുദ്ധദേബ് 2018 മാർച്ചിൽ സി.പി.ഐ (എം) സംസ്ഥാന സമിതിയിൽ നിന്ന് സ്ഥാനമൊഴിഞ്ഞിരുന്നു.
Post Your Comments